Republic Day | 75-ാം റിപബ്ലിക് ദിനം അഭിമാന മുഹൂര്‍ത്തം! രാജ്യം പുരോഗതിയുടെ പാതയില്‍, പുതിയ ഉയരങ്ങളിലെത്താന്‍ ഓരോ പൗരനും പ്രയത്‌നിക്കണമെന്ന് രാഷ്ട്രപതി
Jan 25, 2024, 20:22 IST
ന്യൂഡെല്‍ഹി: KVARTHA) എഴുപത്തിയഞ്ചാം റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു. എഴുപത്തിയഞ്ചാം റിപബ്ലിക് ദിനം അഭിമാന മുഹൂര്‍ത്തമെന്നും രാജ്യം പുരോഗതിയുടെ പാതയിലാണെന്നും രാഷ്ട്രപതി പറഞ്ഞു. നമ്മുടെ മൂല്യങ്ങള്‍ ഓര്‍മിക്കേണ്ട സമയമാണ് ഇത്. പ്രതികൂല സാഹചര്യത്തിലും ഇന്‍ഡ്യ മുന്നേറി. രാജ്യം പുതിയ ഉയരങ്ങളിലെത്താന്‍ ഒരോ പൗരനും പ്രയത്‌നിക്കണമെന്നും രാഷ്ട്രപതി അറിയിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയെക്കുറിച്ചും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചു. ഈ ആഴ്ച ആദ്യമാണ് അയോധ്യയില്‍ പുതിയതായി നിര്‍മിച്ച രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്. വിശാലമായ കാഴ്ചപ്പാടില്‍, ഈ ചടങ്ങ് ഇന്‍ഡ്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെ പുനര്‍ പ്രകാശിപ്പിക്കുന്നതിനുള്ള നാഴികക്കല്ലായി ചരിത്രകാരന്മാര്‍ വിലയിരുത്തും.
സുപ്രീം കോടതിയുടെ നിര്‍ണായക വിധിക്കു പിന്നാലെയാണ് അയോധ്യത്തില്‍ രാമക്ഷേത്രം നിര്‍മിച്ചത്. ഇത് ജനങ്ങളുടെ വിശ്വാസത്തിന്റെ മാത്രം പ്രതീകമല്ലെന്നും മറിച്ച് രാജ്യത്തിന്റെ നിയമസംവിധാനത്തോടുള്ള വിശ്വാസത്തിന്റെ രേഖകൂടിയാണെന്നും രാഷ്ട്രപതി പറഞ്ഞു.
രാഷ്ട്രപതിയുടെ വാക്കുകള്‍:
നമ്മുടെ ഭരണഘടനയുടെ ആമുഖം ആഘോഷിക്കപ്പെടുന്ന ദിനമാണ് നാളെ. 'നമ്മള്‍ ഇന്‍ഡ്യയിലെ ജനങ്ങള്‍' എന്നാണ് ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. ജനാധിപത്യം എന്ന മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് നമ്മുടെ ഭരണഘടന. ഇന്‍ഡ്യന്‍ ജനാധിപത്യവ്യവസ്ഥ പാശ്ചാത്യ ജനാധിപത്യ സങ്കല്‍പ്പത്തേക്കാള്‍ എത്രയോ പഴക്കം ചെന്നതാണ്. അതിനാലാണ് ഇന്‍ഡ്യയെ ജനാധിപത്യത്തിന്റെ മാതാവെന്ന് വിളിക്കുന്നത്. ഇന്‍ഡ്യ പുരോഗതിയുടെ പാതയിലാണ്. ഇത് പരിവര്‍ത്തനത്തിന്റെ സമയമാണ്.
രാജ്യത്തെ ഉന്നതിയില്‍ എത്തിക്കാന്‍ ഒരു സുവര്‍ണാവസരമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ആ ലക്ഷ്യത്തിലേക്ക് എത്താന്‍ ഒരോ പൗരന്റെയും പ്രയത്‌നം അനിവാര്യമാണ്. ഇന്‍ഡ്യ അമൃതകാലത്തിന്റെ പാതയിലാണ്. നിരവധി സാങ്കേതിക മാറ്റങ്ങളുടെ കാലഘട്ടം കൂടിയാകും ഇത്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറും.
ഭാവിയില്‍ ഒരുപാട് മേഖലകളില്‍ ആശങ്കകള്‍ ഉണ്ടാകാം, അതുപോലെ തന്നെ അവസരങ്ങളും. പ്രത്യേകിച്ച് യുവാക്കള്‍ക്ക്. അവര്‍ പുതിയ പുതിയ വഴികള്‍ വെട്ടി മുന്നേറുകയാണ്. അവരുടെ പാതയിലെ എല്ലാ തടസങ്ങളും മാറ്റാനായി നമുക്ക് പ്രയത്‌നിക്കാം.
ഈ ആഴ്ച ആദ്യമാണ് അയോധ്യയില്‍ പുതിയതായി നിര്‍മിച്ച് രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്. വിശാലമായ കാഴ്ചപ്പാടില്‍, ഈ ചടങ്ങ് ഇന്‍ഡ്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെ പുനര്‍ പ്രകാശിപ്പിക്കുന്നതിനുള്ള നാഴികക്കല്ലായി ചരിത്രകാരന്മാര്‍ വിലയിരുത്തും. സുപ്രീം കോടതിയുടെ നിര്‍ണായക വിധിക്കു പിന്നാലെയാണ് അയോധ്യത്തില്‍ രാമക്ഷേത്രം നിര്‍മിച്ചത്. ഇത് ജനങ്ങളുടെ വിശ്വാസത്തിന്റെ മാത്രം പ്രതീകമല്ല, മറിച്ച് രാജ്യത്തിന്റെ നിയമസംവിധാനത്തോടുള്ള വിശ്വാസത്തിന്റെ രേഖകൂടിയാണ്- എന്നും രാഷ്ട്രപതി പറഞ്ഞു.
Keywords: 'Period Of Epochal Change': Full Text Of President's Republic Day Speech, New Delhi, News, President's Republic Day Speech, Ayodhya Temple, Supreme Court, Democracy, Politics, Constitution of India, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.