Diabetes | ഗുരുതരമായ വെല്ലുവിളിയായി പ്രമേഹം മാറുന്നു; ലോകത്തിലെ 52.9 കോടി പേരും രോഗബാധിതർ; 2050 ആകുമ്പോഴേക്കും 130 കോടി ആളുകൾ ഇരയാകുമെന്ന് പഠന റിപ്പോർട്ട്; ഇന്ത്യയും ഭീഷണിയിൽ
Jun 24, 2023, 10:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) 30 വർഷത്തിന് ശേഷം പ്രമേഹ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന് പഠന റിപ്പോർട്ട്. മെഡിക്കൽ ജേണലായ ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, 2050 ആകുമ്പോഴേക്കും ലോകത്ത് ഏകദേശം 130 കോടി ആളുകളെ ഈ രോഗം ബാധിക്കുമെന്ന് ഗവേഷകർ പ്രവചിച്ചു, അത് അക്കാലത്ത് ജനസംഖ്യയുടെ 13.4 ശതമാനമായിരിക്കും. നിലവിൽ, ലോക ജനസംഖ്യയുടെ 6.7%, അതായത് ഏകദേശം 52.9 കോടി ആളുകൾ പ്രമേഹത്തിന്റെ പിടിയിലാണ്.
ബോധവൽക്കരണ കാമ്പയ്നുകൾ തുടർച്ചയായി നടക്കുമ്പോഴും ബഹുരാഷ്ട്ര തലത്തിൽ പ്രമേഹരോഗം വ്യാപകമായി വർധിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇന്ത്യയിൽ ജനസംഖ്യയുടെ 11 ശതമാനം പേർക്കും പ്രമേഹം ഉണ്ടെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. ജനസംഖ്യയുടെ 15 ശതമാനത്തിലധികം പേർക്ക് ഭാവിയിൽ പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്നതാണ് കൂടുതൽ ആശങ്കാജനകമായ കാര്യം. തക്കസമയത്ത് ആളുകൾ ബോധവാന്മാരല്ലെങ്കിൽ, വരും കാലത്ത്, ഇന്ത്യയിലെ ജനസംഖ്യയുടെ നാലിലൊന്ന് പേർക്കും പ്രമേഹം പിടിപെടാം.
2045-ഓടെ, പ്രമേഹമുള്ള മുതിർന്നവരിൽ മുക്കാൽ ഭാഗവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഗവേഷകർ പറയുന്നതനുസരിച്ച്, കോവിഡ് ആഗോളതലത്തിൽ പ്രമേഹത്തിലെ അസമത്വം വർധിപ്പിച്ചു. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വംശീയ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഗുരുതരമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത 50 ശതമാനം കൂടുതലാണെന്നും പഠനം പറയുന്നു.
Keywords: News, National, New Delhi, Diabetes, Health, The Lancet, World, People living with diabetes to double by 2050: The Lancet.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.