NaMo app | എഐ സാങ്കേതികവിദ്യ ഇനി നമോ ആപ്പിലും; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ഫോട്ടോ കണ്ടെത്താം; പ്ലാറ്റ്‌ഫോമിൽ പുതിയ ഫീച്ചർ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിങ്ങൾ എപ്പോഴെങ്കിലും ചിത്രം എടുത്തിട്ടുണ്ടോ, അവ നഷ്ടപ്പെട്ടോ?. ഇനി വിഷമിക്കേണ്ട. ഇപ്പോൾ നമോ ആപ്പിൽ കൃത്രിമബുദ്ധിയിൽ (Artificial intelligence - AI) സജ്ജീകരിച്ച പുതിയൊരു ഫീച്ചർ കൂട്ടിച്ചേർത്തിരിക്കുകയാണ്. ഇതിലൂടെ ഫോട്ടോകൾ കണ്ടെത്താനാവും. ഫോട്ടോ ബൂത്ത് എന്ന പേരിലാണ് പുതിയ ഫീച്ചർ അപ്‌ഡേറ്റ് ചെയ്തിട്ടുള്ളത്. ഇതുവഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട എല്ലാ ഓർമകളും സംരക്ഷിക്കുകയും സാധാരണക്കാരുമായി പങ്കിടുകയും ചെയ്യും.

NaMo app | എഐ സാങ്കേതികവിദ്യ ഇനി നമോ ആപ്പിലും; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ഫോട്ടോ കണ്ടെത്താം; പ്ലാറ്റ്‌ഫോമിൽ പുതിയ ഫീച്ചർ

നമോ ആപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതിൽ വ്യക്തിയുടെ ചിത്രം സ്‌കാൻ ചെയ്‌താൽ, പ്രധാനമന്ത്രിയുടെ കൂടെയുള്ള ചിത്രം ഡാറ്റാബേസിൽ ലഭിക്കും. നേരത്തെ എംപിമാരെയും എംഎൽഎമാരെയും പോലുള്ളവർക്ക് മാത്രമായിരുന്നു പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രം ലഭ്യമായിരുന്നത്. ഇനി എപ്പോൾ വേണമെങ്കിലും പ്രധാനമന്ത്രിക്കൊപ്പം ക്ലിക്ക് ചെയ്ത ചിത്രം ഈ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ സാധാരണക്കാർക്കും കണ്ടെത്താനാകും. ഫോട്ടോ ഡൗൺലോഡ് ചെയ്യാനും കഴിയും.

ഒരു സംഘം ഏറെ നാളായി പുതിയ സാങ്കേതിക വിദ്യയ്ക്കായി പ്രവർത്തിച്ച് വരികയായിരുന്നു. തുടക്കത്തിൽ 30 ദിവസത്തിനുള്ളിലെടുത്ത ചിത്രങ്ങൾ മാത്രമേ നമോ ആപ്പിൽ ലഭ്യമായിരുന്നുള്ളൂ, എന്നാലിപ്പോൾ പഴയ ഫോട്ടോകളും ലഭ്യമാകും. ഇത്തരമൊരു സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്ന ആദ്യ പ്ലാറ്റ്‌ഫോമാണ് നമോ ആപ്പെന്ന് വൃത്തങ്ങൾ പറഞ്ഞു.

Keywords: New Delhi, National, News, People, Photo, Narendra Modi, Technology, MP, MLA, Politics, Top-Headlines,  People can trace their photos with PM Modi through AI, NaMo app gets new feature.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script