Delhi HC ബലാത്സംഗം സ്ഥിരീകരിക്കാന്‍ ബീജത്തിന്റെ അംശം വേണ്ട; ലൈംഗിക ബന്ധം നടന്നതായി തെളിഞ്ഞാല്‍ മതിയെന്ന് ഡെല്‍ഹി ഹൈകോടതി
Jun 28, 2023, 14:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ബലാത്സംഗം സ്ഥിരീകരിക്കാന്‍ ബീജത്തിന്റെ അംശം വേണ്ടെന്നും ലൈംഗിക ബന്ധം നടന്നതായി തെളിഞ്ഞാല്‍ മതിയെന്നും ഡെല്‍ഹി ഹൈകോടതി. വിദേശ വനിതയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ രണ്ട് പ്രതികള്‍ക്ക് 20 വര്‍ഷം വീതം തടവുശിക്ഷ വിധിച്ചാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണം.
ഡിഎന്‍എ പരിശോധനയില്‍ ബീജത്തിന്റെ അംശം കണ്ടെത്താനായില്ലെങ്കിലും ബലാത്സംഗം ചെയ്യപ്പെട്ടെന്ന ഇരയുടെ വാദം തെറ്റാണെന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് മുക്ത ഗുപ്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിരീക്ഷണം.
പ്രതികള്‍ക്ക് വിചാരണ കോടതി വിധിച്ച 30 വര്‍ഷത്തെ തടവുശിക്ഷയാണ് ഹൈകോടതി 20 വര്‍ഷമായി കുറച്ചത്. പ്രതികളില്‍ ഒരാള്‍ വിവാഹിതനല്ലെന്നും മറ്റൊരാള്‍ക്ക് മാതാപിതാക്കളെയും കുട്ടികളെയും നോക്കാനുണ്ടെന്നതും പ്രതികള്‍ക്ക് സ്വഭാവമാറ്റത്തിന് സാധ്യതയുണ്ടെന്നും ജസ്റ്റിസ് മുക്ത ഗുപ്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു. ബലാത്സംഗ കേസില്‍ വിചാരണ കോടതി വിധിച്ച 30 വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികളായ രാജ്കുമാര്, ദിനേശ് എന്നിവര്‍ ഹൈകോടതിയെ സമീപിച്ചത്.
'ഇരയുടെ ഭാഷ്യം പൂര്‍ണമായും വിശ്വസനീയമാണെന്ന് മാത്രമല്ല, മറ്റ് വസ്തുതകളും സാഹചര്യങ്ങളും അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ കോടതി ശിക്ഷാവിധിയില്‍ ഒരു തെറ്റും കാണുന്നില്ല', എന്ന് ജസ്റ്റിസ് മുക്ത ഗുപ്ത, പൂനം എ ബംബ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
2014 ജൂണ്‍ 18ന് രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിന്റെ വിരുന്നില്‍ പങ്കെടുത്ത ശേഷം ജാനക് പുരിയില്‍ ഓടോറിക്ഷ കാത്ത് നില്‍ക്കുകയായിരുന്ന നൈജീരിയന്‍ വനിതയെ കാറിലെത്തിയ പ്രതികള്‍ ബലമായി വാഹനത്തില്‍ പിടിച്ചുകയറ്റുകയും ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് കേസ്. യുവതിയുടെ കൈവശം ഉണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളടങ്ങിയ ബാഗും പ്രതികള്‍ കൈക്കലാക്കി. തുടര്‍ന്ന് കാറില്‍ കയറ്റി വഴിയില്‍ തള്ളുകയായിരുന്നു.
തുടര്‍ന്ന് സ്ത്രീ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതോടെ ഇരുവരെയും അറസ്റ്റ് ചെയ്തു. എന്നാല്‍, തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്നും ഡിഎന്‍എ പരിശോധന അവരുടെ വാദം തെളിയിക്കുന്നില്ലെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു. ഇതോടെയാണ് ബീജത്തിന്റെ അംശമില്ലാത്തത് ബലാത്സംഗം നടന്നെന്ന ഇരയുടെ വാദം കളവാക്കുന്നില്ലെന്നും ബലാത്സംഗ കുറ്റത്തിന്, ലൈംഗിക ബന്ധം നടന്നിട്ടുണ്ടെന്ന് തെളിയിച്ചാല്‍ മതിയെന്നും കോടതി നിരീക്ഷിച്ചത്.
ഡിഎന്‍എ പരിശോധനയില്‍ ബീജത്തിന്റെ അംശം കണ്ടെത്താനായില്ലെങ്കിലും ബലാത്സംഗം ചെയ്യപ്പെട്ടെന്ന ഇരയുടെ വാദം തെറ്റാണെന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് മുക്ത ഗുപ്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിരീക്ഷണം.
പ്രതികള്‍ക്ക് വിചാരണ കോടതി വിധിച്ച 30 വര്‍ഷത്തെ തടവുശിക്ഷയാണ് ഹൈകോടതി 20 വര്‍ഷമായി കുറച്ചത്. പ്രതികളില്‍ ഒരാള്‍ വിവാഹിതനല്ലെന്നും മറ്റൊരാള്‍ക്ക് മാതാപിതാക്കളെയും കുട്ടികളെയും നോക്കാനുണ്ടെന്നതും പ്രതികള്‍ക്ക് സ്വഭാവമാറ്റത്തിന് സാധ്യതയുണ്ടെന്നും ജസ്റ്റിസ് മുക്ത ഗുപ്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു. ബലാത്സംഗ കേസില്‍ വിചാരണ കോടതി വിധിച്ച 30 വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികളായ രാജ്കുമാര്, ദിനേശ് എന്നിവര്‍ ഹൈകോടതിയെ സമീപിച്ചത്.
'ഇരയുടെ ഭാഷ്യം പൂര്‍ണമായും വിശ്വസനീയമാണെന്ന് മാത്രമല്ല, മറ്റ് വസ്തുതകളും സാഹചര്യങ്ങളും അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ കോടതി ശിക്ഷാവിധിയില്‍ ഒരു തെറ്റും കാണുന്നില്ല', എന്ന് ജസ്റ്റിസ് മുക്ത ഗുപ്ത, പൂനം എ ബംബ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
2014 ജൂണ്‍ 18ന് രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിന്റെ വിരുന്നില്‍ പങ്കെടുത്ത ശേഷം ജാനക് പുരിയില്‍ ഓടോറിക്ഷ കാത്ത് നില്‍ക്കുകയായിരുന്ന നൈജീരിയന്‍ വനിതയെ കാറിലെത്തിയ പ്രതികള്‍ ബലമായി വാഹനത്തില്‍ പിടിച്ചുകയറ്റുകയും ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് കേസ്. യുവതിയുടെ കൈവശം ഉണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളടങ്ങിയ ബാഗും പ്രതികള്‍ കൈക്കലാക്കി. തുടര്‍ന്ന് കാറില്‍ കയറ്റി വഴിയില്‍ തള്ളുകയായിരുന്നു.
Keywords: Penetration proof enough to establish Molest, says Delhi HC, New Delhi, News, Justice, Molestation, Nigerian Woman, Semen, DNA, Jailed, Complaint, Police Station, Arrest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.