പെഗാസസ് ഫോണ്‍ ചോര്‍ച്ച; അമിത് ഷാ വിശദീകരണം നല്‍കണമെന്ന് സുബ്രഹ് മണ്യന്‍ സ്വാമി; ഇല്ലെങ്കില്‍ വാടെര്‍ഗേറ്റ് പോലെ ബിജെപിയെ വേദനിപ്പിക്കുമെന്നും ട്വീറ്റ്
Jul 19, 2021, 10:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 19.07.2021) പെഗാസസ് ഫോണ്‍ ചോര്‍ച്ചയില്‍ വിശദീകരണം ആവശ്യപ്പെട്ട് രാജ്യസഭാംഗം സുബ്രഹ് മണ്യന്‍ സ്വാമി. ഇസ്രാഈല്‍ കമ്പനിയുമായി മോദി സര്‍കാരിനു ബന്ധമുണ്ടോയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്നും ഇല്ലെങ്കില്‍ വാടെര്‍ഗേറ്റ് പോലെ സത്യം ബിജെപിയെ വേദനിപ്പിക്കുമെന്നും സുബ്രഹ് മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

ഇസ്രാഈല്‍ ചാര സോഫ് റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്‍ഡ്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി ആദ്യം സൂചന പുറത്തുവിട്ടത് സുബ്രഹ് മണ്യന്‍ സ്വാമിയായിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്തെ രണ്ട് കേന്ദ്രമന്ത്രിമാര്‍, മൂന്നു പ്രമുഖ പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി, ഭരണഘടനാ സ്ഥാനം വഹിക്കുന്ന വ്യക്തി, നാല്‍പതിലേറെ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം പെഗാസസിന്റെ നിരീക്ഷണത്തിലുണ്ടെന്ന റിപോര്‍ടു പുറത്തുവന്നത്.
അതിനിടെ ചാര സോഫ്റ്റ്വെയര്‍ രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോടിസ് നല്‍കി. ബിനോയ് വിശ്വം എംപിയാണ് രാജ്യസഭയില്‍ നോടിസ് നല്‍കിയത്. ലോക്സഭയില്‍ എന്‍ കെ പ്രേമചന്ദ്രനും നോടിസ് നല്‍കി. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ഷക സമരം, ഇന്ധന വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ സര്‍കാരിനെ വലിയതോതില്‍ പ്രതിരോധത്തിലാക്കുമെന്ന് കരുതപ്പെട്ടിരുന്നപ്പോഴാണ് പൊടുന്നനെ പുതിയ വിവാദംകൂടി തലപൊക്കിയത്. മന്ത്രിമാര്‍ അടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം ഉയരുകയും പ്രതിപക്ഷത്തെ കൂടാതെ ഭരണപക്ഷാംഗങ്ങള്‍ തന്നെ വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിഷയം പാര്‍ലമെന്റില്‍ കേന്ദ്രസര്‍കാരിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാഷിങ്ടണ്‍ പോസ്റ്റ്, ദി ഗാര്‍ഡിയന്‍, ഇന്ത്യയിലെ ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ ഉള്‍പെടെ 10 മാധ്യമങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ലോകമെങ്ങുമുള്ള ആയിരക്കണക്കിനു പേരുടെ ഫോണുകളാണ് ഇത്തരത്തില്‍ ചാര സോഫ്റ്റ്‌വെയറിന്റെ വലയത്തിലുള്ളത്.
എല്‍ഗര്‍ പരിഷദ് കേസില്‍ പ്രതികളായ തൃശൂര്‍ സ്വദേശി ഹനി ബാബു, റോണ വില്‍സന്‍, ആക്ടിവിസ്റ്റ് വരവര റാവുവിന്റെ മകള്‍ കെ പാവന, കേരളത്തില്‍ നിന്നുള്ള ആക്ടിവിസ്റ്റായ ജയ്‌സന്‍ കൂപര്‍ തുടങ്ങിയവരുടെ നമ്പരുകളും ഉള്‍പെടുന്നു. മലയാളി മാധ്യമപ്രവര്‍ത്തകരായ ഉണ്ണിത്താന്‍, ജെ ഗോപികൃഷ്ണന്‍ എന്നിവരുടെ നമ്പരുകളുമുണ്ട്.
മുന്നൂറിലധികം ഇന്‍ഡ്യക്കാരുടെ ഫോണുകളാണ് പട്ടികയിലുള്ളത്. ഫൊറന്‍സിക് പരിശോധന നടത്തിയ 10 ഇന്‍ഡ്യന്‍ ഫോണുകളില്‍ ഇസ്രാഈല്‍ സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപിന്റെ പെഗാസസ് ചാരസോഫ്റ്റ്‌വെയര്‍ കണ്ടെത്തിയിട്ടുണ്ട്.
Keywords: Pegasus Phone Hack Case: Subramanian Swamy Says Truth Like Watergate Will Come Will Harm BJP, New Delhi, News, Politics, Controversy, Parliament, Twitter, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.