Viral Tweet | മാട്രിമോണിയൽ സൈറ്റുകൾ കൊണ്ട് ഇങ്ങനെയും ഉണ്ട് കാര്യം! രസകരമായ കമന്റുകളുമായി യുവതിയുടെ ട്വീറ്റ് വൈറൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ളുറു: (www.kvartha.com) തങ്ങളുടെ കുട്ടി സന്തോഷത്തോടെ വിവാഹം കഴിഞ്ഞുപോവുന്നത് കാണാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ ചിലപ്പോൾ അവർക്കനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ മാട്രിമോണിയൽ സൈറ്റുകളെ ആശ്രയിക്കുന്നു. എന്നാൽ ഒരു ഉപയോക്താവ് മാട്രിമോണിയൽ സൈറ്റ് ഏറ്റവും സർഗാത്മകമായി എങ്ങനെ ഉപയോഗിക്കാമെന്ന് തെളിയിച്ചു. അന്താരാഷ്‌ട്ര ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന ഫിൻ-ടെക് പ്ലാറ്റ്‌ഫോമായ സാൾട് പേയുടെ സ്ഥാപകയായ ഉദിത പാൽ, താൻ മാട്രിമോണിയൽ സൈറ്റ് അസാധാരണമായി എങ്ങനെ ഉപയോഗിച്ചുവെന്നതിനെക്കുറിച്ച് പിതാവിനോട് ചാറ്റ് ചെയ്തതിന്റെ ഒരു സ്‌ക്രീൻ ഷോർട് അവർ ട്വിറ്ററിൽ പങ്കുവെച്ചു.
 
Viral Tweet | മാട്രിമോണിയൽ സൈറ്റുകൾ കൊണ്ട് ഇങ്ങനെയും ഉണ്ട് കാര്യം! രസകരമായ കമന്റുകളുമായി യുവതിയുടെ ട്വീറ്റ് വൈറൽ

വെബ്‌സൈറ്റിൽ ഒരു വരനെ കണ്ടെത്തുന്നതിനുപകരം, ഉദിത തന്റെ  സ്ഥാപനത്തിന് അനുയോജ്യനായ ഒരു ജീവനക്കാരനെ കണ്ടെത്താൻ ശ്രമിച്ചു. അതിനായി മാട്രിമോണിയൽ സൈറ്റിൽ ഉള്ള ഒരു യുവാവിന് അഭിമുഖത്തിന് ലിങ്ക് അയച്ചതുമൊക്കെ യുവതി പറയുന്നുണ്ട്.

യുവതി പങ്കിട്ട സ്ക്രീൻ ഷോർട് 'നമുക്ക് സംസാരിക്കാമോ? അടിയന്തിരമായി', എന്ന അച്ഛൻ അവൾക്ക് അയച്ച മെസേജോടെയാണ് തുടങ്ങുന്നത്. തുടർന്ന് ഉദിത ആ വ്യക്തിയുടെ ബയോഡാറ്റ ആവശ്യപ്പെട്ടതും അഭിമുഖ ലിങ്ക് അയച്ചതും എങ്ങനെയെന്ന് പരാമർശിച്ചു. 

അച്ഛൻ അതിനെ വിമർശിച്ചു. 'നീ എന്താണ് ചെയ്തതെന്ന് അറിയാമോ? നിനക്ക് മാട്രിമോണിയൽ സൈറ്റുകളിൽ നിന്ന് ആളുകളെ ജോലിക്ക് എടുക്കാൻ കഴിയില്ല', ഉദിതയുടെ അച്ഛൻ എഴുതി. പക്ഷേ യുവതി പിന്മാറാൻ തയ്യാറായില്ല. 'അയാളുടെ 7 വർഷത്തെ ഫിൻ‌ടെക് എക്സ്പീരിയൻസ് മികച്ചതാണ്, ഞങ്ങൾ നിയമനം നടത്തുകയാണ്. എന്നോട് ക്ഷമിക്കൂ'', യുവതി അച്ഛനോട് പറഞ്ഞു.

വാട്ട്‌സ്ആപ് സംഭാഷണത്തിന്റെ സ്‌ക്രീൻ ഷോർട് പങ്കിട്ടുകൊണ്ട് ഉദിത, അടിക്കുറിപ്പിൽ എഴുതി, 'അച്ഛനിൽ നിന്ന് നിരസിക്കപ്പെടുന്നത് എങ്ങനെയിരിക്കും'. ഓൺലൈനിൽ പോസ്റ്റ് ചെയ്തതിനുശേഷം, ട്വീറ്റിന് ഏകദേശം 12,000 'ലൈകുകളും' നൂറുകണക്കിന് രസകരമായ കമന്റുകളും ലഭിച്ചു. സംഭവത്തിന് ശേഷം പിതാവ് മാട്രിമോണിയൽ പ്ലാറ്റ്‌ഫോമിൽ തന്റെ പ്രൊഫൈൽ ഡിലീറ്റ് ചെയ്തതായി ഉദിത പരാമർശിച്ചു.

എന്തായാലും ഉദിതയുടെ തന്ത്രങ്ങളിൽ നെറ്റിസൺസ് മതിപ്പുളവാക്കി. ഒരു ഉപയോക്താവ് എഴുതി, 'ഇത് ഇഷ്ടപ്പെട്ടു. റിക്രൂട്മെന്റ് തന്ത്രം പരമാവധി!'. ഒരു റിക്രൂടർ എന്ന നിലയിൽ, ഇതിനെ ഞാൻ ബഹുമാനിക്കുന്നു,' മറ്റൊരാൾ എഴുതി. 'ആരെങ്കിലും ഇവർക്ക് ഒരു മെഡൽ തരൂ. ഇന്ന് ഞാൻ ട്വിറ്ററിൽ വായിച്ചതിൽ ഏറ്റവും മികച്ച കാര്യം', എന്നായിരുന്നു ഒരു കമന്റ്. 'ഇതൊരു ഷോർട് ഫിലിം ആശയമാണ്!' എന്നായിരുന്നു മറ്റൊരു കമന്റ്. മികച്ച ആളെ കിട്ടട്ടെയെന്ന ആശംസയുമായി മാട്രിമോണിയൽ സൈറ്റും ഒപ്പം ചേർന്നു.

Keywords: Peak Bengaluru behaviour? Woman tries to hire man she met on Jeevansathi, National, News, Top-Headlines, Bangalore, Viral, Twitter, Woman, Wedding, Whatsapp, Father, Online, Tweet, Comment.

< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia