Madani | ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി മഅ്ദനി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി; ആരോഗ്യനില വഷളാണെന്നും ആയുര്‍വേദ ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും അഭിഭാഷകന്‍
Apr 13, 2023, 12:36 IST
ന്യൂഡെല്‍ഹി: (www.kvartha.com) ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നതായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.
മഅ്ദനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ മഅ്ദനിയുടെ ആരോഗ്യനില വഷളാണെന്നും ആയുര്‍വേദ ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇനി തടവില്‍ കഴിയേണ്ട കാര്യമില്ലെന്ന് മഅ്ദനിക്കു വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന്‍ കഴിഞ്ഞ തവണ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം കേസില്‍ ഒരു സത്യവാങ്മൂലം കൂടി സമര്‍പ്പിക്കാനുണ്ടെന്നാണ് കര്‍ണാടക സര്‍കാരിന്റെ നിലപാട്. ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും അത് കേസിനെ ദോഷകരമായി ബാധിക്കുമെന്നുമാണ് കര്‍ണാടക സര്‍കാര്‍ കോടതിയെ ധരിപ്പിച്ചത്.
കുറച്ചുനാള്‍ മുന്‍പ് പക്ഷാഘാത ലക്ഷണങ്ങള്‍ കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഅ്ദനിയെ ബെംഗ്ലൂറിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് എംആര്‍ഐ സ്‌കാന്‍ ഉള്‍പെടെയുള്ള വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കി.
പരിശോധനകളില്‍ ഹൃദയത്തില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളില്‍ രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകള്‍ക്ക് തളര്‍ച, സംസാരശേഷി കുറയുക തുടങ്ങിയ പക്ഷാഘാത ലക്ഷണങ്ങള്‍ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാന്‍ ഉടന്‍ സര്‍ജറി വേണമെന്നും നിര്‍ദേശിച്ചിരുന്നു.

Keywords: PDP Chairman Abdul Nasser Madani's plea adjourned to Monday, New Delhi, News, Supreme Court, Karnataka, Politics, Lawyer, Bail Plea, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.