PDA | 'പിഡിഎ': 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിക്കാനുള്ള സൂത്രവാക്യം വെളിപ്പെടുത്തി അഖിലേഷ് യാദവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക് നൗ: (www.kvartha.com) 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിക്കാനുള്ള സൂത്രവാക്യം വെളിപ്പെടുത്തി സമാജ് വാദി പാര്‍ടി മേധാവി അഖിലേഷ് യാദവ്. 'പിഡിഎ' എന്നതാണ് അഖിലേഷിന്റെ പുതിയ ഫോര്‍മുല. പിച് ലെ (പിന്നോക്കക്കാര്‍), ദളിത്, അല്‍പാസന്‍ക്യാക് (ന്യൂനപക്ഷങ്ങള്‍) എന്നതിന്റെ ചുരുക്കെഴുത്താണ് പിഡിഎ എന്നും അഖിലേഷ് വ്യക്തമാക്കുന്നു.

കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയെ പിഡിഎയ്ക്കു തോല്‍പ്പിക്കാനാകുമെന്നാണ് എഡിടിവി സംഘടിപ്പിച്ച പരിപാടിയില്‍ അഖിലേഷ് അഭിപ്രായപ്പെട്ടത്. വിശാല പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'ഉത്തര്‍പ്രദേശിലെ എണ്‍പതിടത്തും തോല്‍പിക്കുക, ബിജെപിയെ ഒഴിവാക്കുക' എന്നതാണ് തന്റെ ഏക മുദ്രാവാക്യമെന്നും അഖിലേഷ് വ്യക്തമാക്കി.

'വലിയ ദേശീയ പാര്‍ടികള്‍ ഞങ്ങളെ പിന്തുണയ്ക്കുകയാണെങ്കില്‍, ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപിയെ തോല്‍പിക്കാനാകും. പ്രതിപക്ഷ സഖ്യം രൂപീകരിക്കുമ്പോള്‍, ഓരോ സംസ്ഥാനത്തെയും ശക്തിയും സ്വാധീനവും അനുസരിച്ച് പാര്‍ടികള്‍ക്ക് സീറ്റ് വിഭജിച്ചു നല്‍കണമെന്നത് മനസ്സിലുണ്ടാകണം.

PDA | 'പിഡിഎ': 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിക്കാനുള്ള സൂത്രവാക്യം വെളിപ്പെടുത്തി അഖിലേഷ് യാദവ്

സംസ്ഥാന, ദേശീയ തിരഞ്ഞെടുപ്പുകളില്‍ മുമ്പ് കോണ്‍ഗ്രസുമായും മായാവതിയുടെ ബി എസ് പിയുമായും സഖ്യമുണ്ടാക്കിയിരുന്നു. സഖ്യകക്ഷികളുമായി ഏറ്റവും വിശ്വസ്തതയോടെയാണ് സമാജ് വാദി പാര്‍ടി പ്രവര്‍ത്തിക്കാറുള്ളത്. സഖ്യത്തില്‍ ആരു തന്നെയായാലും സീറ്റിന്റെ കാര്യത്തില്‍ ഞങ്ങള്‍ തര്‍ക്കിക്കാറില്ല, സമാജ് വാദി പാര്‍ടി സഖ്യത്തിലേര്‍പ്പെടുമ്പോള്‍ സീറ്റിന്റെ പേരില്‍ തര്‍ക്കമുണ്ടായെന്നത് കേട്ടിട്ടുണ്ടോ' എന്നും അഖിലേഷ് ചോദിച്ചു.

Keywords:  'PDA': Akhilesh Yadav's Formula To Defeat BJP In 2024 Lok Sabha Polls, Lucknow, News, Politics, Akhilesh Yadav, BJP, Loksabha Election, Seat, UP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia