PCOS Alert | സ്ത്രീകളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക; അത് പിസിഒഎസ് ആയിരിക്കാം; ഗർഭധാരണത്തെയും ബാധിച്ചേക്കും! എന്താണ് ഈ രോഗം?
Jan 30, 2024, 15:00 IST
ന്യൂഡെൽഹി: (KVARTHA) സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളുടെ ഘടന വളരെ സങ്കീർണമാണ്. ഇതിലെ ചെറിയ അശ്രദ്ധയോ അസ്വസ്ഥതയോ പോലും അമ്മയാകാനുള്ള കഴിവിനെ നേരിട്ട് ബാധിക്കുന്നു. പോളിസിസ്റ്റിക് ഓവറി സിൻഡ്രോമും (PCOS) സമാനമായ ഒരു രോഗമാണ്. പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിലാണ് ഇത് സംഭവിക്കുന്നത്. ഹോർമോൺ അസന്തുലിതാവസ്ഥ മൂലമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉണ്ടാകുന്നത്.
പിസിഒഎസിനു ശേഷം സ്ത്രീകളിൽ ആർത്തവം ക്രമരഹിതമാകുകയും മുഖത്ത് മുഖക്കുരു പ്രത്യക്ഷപ്പെടുകയും ചെയ്യും. രോഗം ഗുരുതരമാകുമ്പോൾ സ്ത്രീകളുടെ മുഖത്തും രോമം വളരാൻ തുടങ്ങും. പിസിഒഎസ് സ്ത്രീകളിൽ പല സങ്കീർണതകൾക്കും കാരണമാകുന്നു. ഇത് പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദത്തിനും സാധ്യത വർധിപ്പിക്കുന്നു. പിസിഒഎസ് ഗർഭധാരണത്തെയും ബാധിക്കുന്നു എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം.
ഹോർമോൺ ബാലൻസ് തകരാറിലാകുന്നു
സ്ത്രീകളിൽ പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ഹോർമോണുകളുടെ ബാലൻസ് തകരാറിലാകുമ്പോഴാണ് പിസിഒഎസ് സംഭവിക്കുന്നത്. യഥാർത്ഥത്തിൽ, പിസിഒഎസിൽ പുരുഷ ഹോർമോണിൻ്റെ അതായത് ആൻഡ്രോജൻ്റെ അളവ് വളരെയധികം വർധിക്കുന്നു. എന്നാൽ മറുവശത്ത്, സ്ത്രീ ഹോർമോണായ പ്രൊജസ്ട്രോണിൻ്റെ അളവ് കുറയുകയും ചെയ്യുന്നു. ഇക്കാരണത്താൽ, ദീർഘനാളായി ആർത്തവം ഉണ്ടാകാൻ പ്രയാസം നേരിടേണ്ടി വരുന്നു.
ലക്ഷണങ്ങൾ
* ക്രമരഹിതമായ ആർത്തവം. ഒന്നുകിൽ പിരീഡുകൾ വളരെ വൈകി വരുന്നു അല്ലെങ്കിൽ കൃത്യസമയത്ത് വരില്ല.
* അനാവശ്യ രോമവളർച്ച
* കഴുത്ത്, ഇടുപ്പ് പോലുള്ള ഭാഗങ്ങളിൽ കാണപ്പെടുന്ന കറുത്ത നിറം
* പൊണ്ണത്തടി (പ്രത്യേകിച്ച് അരക്കെട്ടിലും തുടയിലും വയറ്റിലും കൊഴുപ്പടിയുക)
* യോനീ ഭാഗത്ത് വേദന
* വിഷാദം, അസ്വസ്ഥത, രക്തസ്രാവം, ഉറക്ക പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാം.
ചികിത്സ
പിസിഒഎസ് ബാധിച്ച സ്ത്രീകളുടെ ചികിത്സ അവരുടെ പ്രായത്തെ ആശ്രയിച്ചിരിക്കുന്നു. പ്രായവും രോഗലക്ഷണങ്ങളും അടിസ്ഥാനമാക്കിയാണ് ഡോക്ടർമാർ ചികിത്സ ആരംഭിക്കുന്നത്. ഭാരം വർധിച്ചിട്ടുണ്ടെങ്കിൽ, ഭാരം 10 ശതമാനം കുറയ്ക്കുന്നതിലൂടെ വളരെ നല്ല ഫലം കാണാൻ കഴിയും. ഇതുകൂടാതെ പ്രമേഹം മരുന്ന് കൊണ്ടും ഭേദമാക്കാം. നിങ്ങൾ ഗർഭധാരണത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കേണ്ടത് വളരെ പ്രധാനമാണ്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം ഒരു ഹോർമോൺ തകരാറാണ്. ഈ പ്രശ്നത്തിൻ്റെ പ്രധാന കാരണങ്ങൾ ജനിതകവും പാരിസ്ഥിതികവുമാണ്. ജീവിതശൈലി, ഭക്ഷണ ശീലങ്ങൾ, സമ്മർദം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവയും പിസിഒഡിയുടെ പ്രശ്‌നത്തിന് കാരണമാകാം. ചിട്ടയായ വ്യായാമങ്ങളിലൂടെയും ഡയറ്റിങ്ങിലൂടെയും ആവശ്യമെങ്കിൽ മാത്രം മരുന്നിലൂടെയും മാറ്റിയെടുക്കാൻ കഴിയുന്ന അസുഖമാണിതെന്ന് മനസിലാക്കുക. അനാരോഗ്യകരമായ ജീവിതശൈലിയിൽ മാറ്റം വരുത്തുക എന്നതാണ് പ്രധാന കാര്യം.
* ദിവസവും വ്യായാമം ചെയ്യുക
* സമ്മർദം കുറക്കുക
* ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുക
* വീട്ടിൽ ഉണ്ടാക്കുന്ന ശുദ്ധമായ ഭക്ഷണം മാത്രം കഴിക്കുക. സംസ്കരിച്ച ഭക്ഷണങ്ങളിൽ നിന്ന് കഴിയുന്നതും വിട്ടുനിൽക്കുക.
* നാരുകൾ അടങ്ങിയ ഭക്ഷണം അധികമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
* ഇലക്കറികൾ ധാരാളം കഴിക്കുക
* ഒമേഗ ത്രീ ഫാറ്റി ആസിഡ് കൂടുതൽ അടങ്ങിയ മത്സ്യങ്ങൾ (മത്തി, അയല, ചൂര പോലുള്ളവ) ധാരാളം കഴിക്കുക
* നിങ്ങളുടെ ഭക്ഷണം എണ്ണ കുറച്ച് പാകം ചെയ്യാൻ ശ്രമിക്കുക. എണ്ണമയമുള്ള ഭക്ഷണം നിങ്ങളെ ദോഷകരമായി ബാധിക്കും.
* കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ചായ-കാപ്പി നിർത്തുക. ഇത് സാധ്യമല്ലെങ്കിൽ, അവ ദിവസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കുക. പഞ്ചസാരയുടെയും അളവ് പരിമിതപ്പെടുത്തുക.
* ജങ്ക് ഫുഡിൽ നിന്ന് വിട്ടുനിൽക്കുക. പകരം ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ്, പാൽ, തൈര്, മോര് തുടങ്ങിയ ആരോഗ്യകരമായ കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

Keywords: News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, PCOS, Diseases, PCOS Facts That Everyone Should Know.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.