തിഹാര്‍ ജയിലിലേക്ക് ആരാച്ചാരെത്തി; ഒരാളെ കൊല്ലാന്‍ പവന്‍ ജല്ലാദിന് പ്രതിഫലം 15,000; നാലു കൊലയ്ക്ക് ലഭിക്കുന്നത് 60,000; കയറുകളുടെയും കഴുമരത്തിന്റെയും ബലം പരിശോധിച്ച് ഉറപ്പു വരുത്തി; നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റും

Watermark

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി : (www.kvartha.com 31.01.2020) നിര്‍ഭയക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന തിഹാര്‍ ജയിലിലേക്ക് ശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെത്തി. വധശിക്ഷ നടപ്പാക്കുന്നതിന് രണ്ടുദിവസം മുമ്പുതന്നെ മീററ്റ് ജയിലിലെ ആരാച്ചാരും ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയുമായ പവന്‍ ജല്ലാദ് ആണ് തന്റെ ജോലി നിറവേറ്റാന്‍ ജയിലില്‍ ഔദ്യോഗികമായി ജോയിന്‍ ചെയ്തിരിക്കുന്നത്.

അഞ്ച് പെണ്‍മക്കളുടെയും രണ്ട് ആണ്‍മക്കളുടെയും പിതാവാണ് പവന്‍ ജല്ലാദ്. മീററ്റിലെ ലോഹ്യ നഗറിലെ കാഷിറാം കോളനിയിലാണ് താമസം. ഇയാളുടെ പിതാവും മുത്തച്ഛനും ആരാച്ചാര്‍മാരായിരുന്നു.

തിഹാര്‍ ജയിലിലേക്ക് ആരാച്ചാരെത്തി; ഒരാളെ കൊല്ലാന്‍ പവന്‍ ജല്ലാദിന് പ്രതിഫലം 15,000; നാലു കൊലയ്ക്ക് ലഭിക്കുന്നത് 60,000; കയറുകളുടെയും കഴുമരത്തിന്റെയും ബലം പരിശോധിച്ച് ഉറപ്പു വരുത്തി; നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റും

ഒരാളെ തൂക്കിലേറ്റുന്നതിന് 15,000 രൂപയാണ് ആരാച്ചാര്‍ക്ക് പ്രതിഫലമായി ലഭിക്കുക. നാലുപേരെ തൂക്കിലേറ്റുന്നതിന് 60,000 രൂപ ലഭിക്കുമെന്ന് സീനിയര്‍ ജയില്‍ ഓഫീസര്‍ പറഞ്ഞു. ഫെബ്രുവരി ഒന്നിനാണ് പ്രതികളെ തൂക്കിലേറ്റുന്നത്.

തിഹാര്‍ ജയിലിലേക്ക് ആരാച്ചാരെത്തി; ഒരാളെ കൊല്ലാന്‍ പവന്‍ ജല്ലാദിന് പ്രതിഫലം 15,000; നാലു കൊലയ്ക്ക് ലഭിക്കുന്നത് 60,000; കയറുകളുടെയും കഴുമരത്തിന്റെയും ബലം പരിശോധിച്ച് ഉറപ്പു വരുത്തി; നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റും

വധശിക്ഷ നടപ്പാക്കുന്ന മൂന്നാം നമ്പര്‍ ജയിലിലെത്തി ശിക്ഷ നടപ്പാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ആരാച്ചാര്‍ പരിശോധിച്ചു. കയറുകളുടെയും കഴുമരത്തിന്റെയും ബലം പരിശോധിച്ച് ഉറപ്പു വരുത്തി. നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ നാലുപ്രതികളില്‍ ഒരാള്‍ ബുധനാഴ്ച രാഷ്ട്രപതിക്ക് ദയാ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മറ്റൊരു പ്രതി സുപ്രീംകോടതിയില്‍ പ്രതിരോധ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതികളെ ശനിയാഴ്ച തന്നെ തൂക്കിലേറ്റുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Pawan Jallad Arrives at Tihar Before Scheduled Hanging in Nirbhaya Case, Uncertainty Over Execution, New Delhi, News, Trending, Execution, Jail, Tihar Jail, Molestation, Supreme Court of India, Accused, National.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia