വസ്ത്രത്തിന്റെ നൂല്‍ ബന്ധം പോലുമില്ലാതെ ശുചിമുറിക്ക് സമീപവും വാഷ് ബേസിന് സമീപവും വെറും നിലത്ത് ക്ഷീണിതരായി കിടക്കുന്ന രോഗികള്‍; ഒഡീഷയിലെ കോവിഡ് ആശുപത്രിയിലെ ദാരുണ ദൃശ്യങ്ങള്‍ പുറത്ത്
Jun 1, 2021, 14:16 IST
ഭുവനേശ്വര്‍: (www.kvartha.com 01.06.2021) വസ്ത്രത്തിന്റെ നൂല്‍ ബന്ധം പോലുമില്ലാതെ ശുചിമുറിക്ക് സമീപവും വാഷ് ബേസിന് സമീപവും വെറും നിലത്ത് ക്ഷീണിതരായി കിടക്കുന്ന രോഗികള്‍. ഒഡീഷയിലെ കോവിഡ് ആശുപത്രിയിലെ ദാരുണ ദൃശ്യങ്ങളാണ് പുറത്തായത്. ഗോത്ര മേഖലയായ മയൂര്‍ഗഞ്ച് ജില്ലയിലെ ആശുപത്രിയിലാണ് സംഭവം.
മേയ് 23ന് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ പരിചാരകനായിരുന്നയാള്‍ ചിത്രീകരിച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോവിഡ് ബാധിതരായവര്‍ ശുചിമുറിക്ക് സമീപവും വാഷ് ബേസിന് സമീപവും വിവസ്ത്രരായി തറയില്‍ കിടക്കുന്നത് കാണാം.
വിഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ പ്രചരിച്ചതോടെ ബി ജെ പി എം എല്‍ എ പ്രകാശ് സോറന്‍ ആശുപത്രി അധികൃതര്‍ക്കെതിരെ രംഗത്തെത്തി. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സി സി ടി വി സ്ഥാപിക്കുമെന്ന് മയൂര്‍ബഞ്ച് ജില്ല കലക്ടര്‍ അറിയിച്ചു.
ബിഭുദത്ത ദാഷാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. മേയ് 22ന് അദ്ദേഹത്തിന്റെ ബന്ധുവിനെ ബാരിപാഡയിലെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
'അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതോടെ അദ്ദേഹത്തെ ബന്‍ങ്കിസോള്‍ ആശുപത്രിയിലേക്ക് മാറ്റി. മേയ് 23ന് ഉച്ചയോടെ അദ്ദേഹത്തിന്റെ മരണവിവരം ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വിഡിയോയില്‍ തന്റെ ബന്ധു കട്ടിലില്‍ ഇരിക്കുന്നത് കാണാം. അതില്‍ കിടക്കയോ തലയിണയോ ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു ടവ്വല്‍ മാത്രമാണ് ധരിച്ചിരുന്നത്. ചിലര്‍ ടോയ്‌ലറ്റിന് മുമ്പില്‍ നിലത്ത് കിടക്കുന്നത് കാണാം. അവിടെയിവിടെയായി ഓക്‌സിജെന്‍ സിലിന്‍ഡറുകള്‍ ഇരിക്കുന്നതും കാണാം. പക്ഷേ അവിടെയാരും അവ കൈകാര്യം ചെയ്യാനില്ലായിരുന്നു. രോഗികളെ പരിചരിക്കാന്‍ ഡോക്ടര്‍മാരോ നഴ്‌സുമാരോ ഉണ്ടായിരുന്നില്ല. സര്‍കാര്‍ കോവിഡ് രോഗികളുടെ ചികിത്സക്കായി വലിയ തുക ചെലവാക്കുന്നുണ്ട്. എന്നാല്‍ ഇത്രയും തുക ആര്‍ക്കുവേണ്ടിയാണോ എവിടേക്കാണോ പോകുന്നത്' -അദ്ദേഹം പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.