ഒടുക്കം എന്‍.ഡി തിവാരി ഡി.എന്‍.എ പരിശോധനയ്ക്കായി രക്തസാമ്പിള്‍ നല്‍കി

 


ഒടുക്കം എന്‍.ഡി തിവാരി ഡി.എന്‍.എ പരിശോധനയ്ക്കായി രക്തസാമ്പിള്‍ നല്‍കി
ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട നിയമനടപടിക്കൊടുവില്‍ ആന്ധ്രാപ്രദേശ് മുന്‍ ഗവര്‍ണറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ എന്‍.ഡി തിവാരി ഡി.എന്‍.എ ടെസ്റ്റിനായി രക്തസാമ്പിള്‍ നല്‍കി.

സുപ്രീം കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്നാണ്‌ രക്തസാമ്പിള്‍ നല്‍കാന്‍ തിവാരി തയ്യാറായത്. റോഹിത് ശര്‍മ്മ എന്നയാള്‍ പിതൃത്വം അവകാശപ്പെട്ട് എന്‍.ഡി തിവാരിയെ സമീപിക്കുകയും തിവാരി പിതൃത്വം നിഷേധിക്കുകയുമായിരുന്നു. ഇതിനെത്തുടര്‍ന്ന്‌ രോഹിത് ശര്‍മ്മ നിയമനടപടിയുമായി മുന്‍പോട്ട് പോയി. ഡി.എന്‍.എ പരിശോധനയ്ക്കായി തിവാരി വിസമ്മതിച്ചതിനെത്തുടര്‍ന്ന്‌ രോഹിത് സുപ്രീം കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.


Keywords:  New Delhi, National, DNA test, N.D Tiwari 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia