നടന്നുപോകുമ്പോൾ ചുമച്ചു, കോവിഡ് ബാധിതനെന്ന് കരുതി വഴിയാത്രക്കാര്‍ യുവാവിനെ കൂട്ടം കൂടി അടിച്ചുവീഴ്ത്തി, ഓവുചാലിൽ തലയിടിച്ചുവീണ യുവാവ് ദാരുണമായി മരിച്ചു

 


ADVERTISEMENT

മുംബൈ: (www.kvartha.com 24.04.2020) നടന്നുപോകുമ്പോൾ ചുമച്ച യുവാവിനെ കോവിഡ് ബാധിതനെന്ന് കരുതി വഴിയാത്രക്കാര്‍  കൂട്ടം കൂടി അടിച്ചുവീഴ്ത്തി, ഓവുചാലിൽ തലയിടിച്ചുവീണ യുവാവ് ദാരുണമായി മരിച്ചു  മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. താനെ ജില്ലയിലെ കല്യാനിലെ ഗണേശ് ഗുപ്ത (34) എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്.


നടന്നുപോകുമ്പോൾ ചുമച്ചു, കോവിഡ് ബാധിതനെന്ന് കരുതി വഴിയാത്രക്കാര്‍ യുവാവിനെ കൂട്ടം കൂടി അടിച്ചുവീഴ്ത്തി, ഓവുചാലിൽ തലയിടിച്ചുവീണ യുവാവ് ദാരുണമായി മരിച്ചു

അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതാണ് ഗണേശ് ഗുപ്ത. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ഭാഗമായി റോഡില്‍ പൊലീസിനെ കണ്ടതോടെ വഴിമാറി നടന്നു. നടന്നു പോകുന്നതിനിടെ യുവാവ് ചുമച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാര്‍ കോവിഡ് ബാധിതനെന്ന് സംശയിച്ച്‌ ആക്രമിക്കുകയായിരുന്നു. സംഘം ചേര്‍ന്നുളള ആക്രമണത്തില്‍ തലക്കും മറ്റും ഗുരുതര പരിക്കേറ്റ ഗണേഷ് ഗുപ്ത തൊട്ടടുത്ത ഓവുചാലിലേക്ക് തലയിടിച്ച് വീണു. സംഭവം കണ്ട് പോലീസ് ഓടിയെത്തിയപ്പോഴേക്കും തലക്കേറ്റ ക്ഷതം കാരണം ഗണേഷ് ഗുപ്ത മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Summary: Passengers beat up Maharashtra Youth to death in Thane Disrict
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SN
Web Desk SN

154168 Articles

Tags

Share this story

wellfitindia