RPF | വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ പൂട്ടി അകത്തിരുന്ന ആളെ പുറത്തെത്തിച്ചു; ദേഹമാസകലം പരുക്കേറ്റ പാടുകള്‍, ഇയാളെ ചോദ്യം ചെയ്യുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷൊര്‍ണൂര്‍: (www.kvartha.com) കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ അകത്തിരുന്ന യാത്രക്കാരനെ ഒടുവില്‍ പുറത്തെത്തിച്ചു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ആര്‍പിഎഫ് ഇയാളെ ശുചിമുറിയുടെ വാതില്‍ പൊളിച്ച് പുറത്തിറക്കിയത്. ദേഹമാസകലം പരുക്കേറ്റ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

വന്ദേ ഭാരതിന്റെ ഇ-1 കോചിലെ ശുചിമുറിയുടെ വാതിലാണ് പൂട്ടിയ നിലയില്‍ കാണപ്പെട്ടത്. ഉള്ളില്‍നിന്ന് കയര്‍ കെട്ടിയാണ് ഇയാള്‍ ശുചിമുറിയില്‍ ഇരുന്നത്. മുംബൈ സ്വദേശിയാണെന്നും ചരണ്‍ എന്നാണ് പേരെന്നും ഇയാള്‍ മൊഴി നല്‍കിയതായി ആര്‍പിഎഫ് അറിയിച്ചു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.

RPF | വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ പൂട്ടി അകത്തിരുന്ന ആളെ പുറത്തെത്തിച്ചു; ദേഹമാസകലം പരുക്കേറ്റ പാടുകള്‍, ഇയാളെ ചോദ്യം ചെയ്യുന്നു

കാസര്‍കോട്ട് നിന്നാണ് ഇയാള്‍ ശുചിമുറിയില്‍ കയറിയത്. മനപ്പൂര്‍വം വാതില്‍ അടച്ച് ഇരുന്നതാണോയെന്നും റെയില്‍വേ പൊലീസ് പരിശോധിക്കുന്നുണ്ട്. അകത്തുനിന്ന് തുറക്കാവുന്ന വാതില്‍ തുറക്കാന്‍ ഇയാള്‍ തയാറായിരുന്നില്ല. ഇതോടെ ടികറ്റെടുക്കാത്തതിനാല്‍ മനപ്പൂര്‍വം വാതിലടച്ചതാകാം എന്ന നിഗമനത്തിലായിരുന്നു പൊലീസ്.

Keywords:  Passenger who sit inside Vande Bharat train toilet has brought out by RPF, Shoranur, News, Vande Bharat Train, Toilet, RPF, Passenger, Ticket, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia