Pashupati Paras | ബിഹാർ എൻഡിഎയിൽ തർക്കം; കേന്ദ്രമന്ത്രി പശുപതി കുമാർ പരാസ് രാജിവച്ചു; സീറ്റ് വിഭജനത്തില്‍ അതൃപ്തി; 5 എംപിമാർ ഒപ്പമുണ്ടായിരുന്നിട്ടും ഒരു സീറ്റ് പോലും നൽകിയില്ല; ഇൻഡ്യ സഖ്യത്തിൽ ചേരുമോ?

 


പട്ന: (KVARTHA) രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (RLJP) നേതാവ് പശുപതി കുമാര്‍ പരസ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിലെ അതൃപ്തി തുടർന്നാണ് രാജി. രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയോട് ബിജെപി അനീതി കാണിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കുകയും ചിരാഗ് പസ്വാൻ്റെ നേതൃത്വത്തിലുള്ള എൽജെപിക്ക് (രാം വിലാസ്) അഞ്ച് സീറ്റുകൾ നൽകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് പശുപതി കുമാറിന്റെ രാജി പ്രഖ്യാപനം വന്നത്. ഭാവി പരിപാടികൾ അദ്ദേഹം വിശദീകരിച്ചില്ല.

Pashupati Paras | ബിഹാർ എൻഡിഎയിൽ തർക്കം; കേന്ദ്രമന്ത്രി പശുപതി കുമാർ പരാസ് രാജിവച്ചു; സീറ്റ് വിഭജനത്തില്‍ അതൃപ്തി; 5 എംപിമാർ ഒപ്പമുണ്ടായിരുന്നിട്ടും ഒരു സീറ്റ് പോലും നൽകിയില്ല; ഇൻഡ്യ സഖ്യത്തിൽ ചേരുമോ?

'ഞാൻ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു. പ്രധാനമന്ത്രി മോദി വലിയ നേതാവാണ്, പക്ഷേ എന്നോടും എൻ്റെ പാർട്ടിയോടും അനീതിയാണ് കാണിക്കുന്നത്. ഞാൻ എൻഡിഎയ്ക്ക് വേണ്ടി തികഞ്ഞ സത്യസന്ധതയോടെയാണ് പ്രവർത്തിച്ചത്. പ്രധാനമന്ത്രി മോദിയോട് ഞാൻ നന്ദി പറയുന്നു' ആർഎൽജെപി അധ്യക്ഷൻ പറഞ്ഞു. ഭക്ഷ്യ സംസ്‌കരണ മന്ത്രിയായിരുന്നു അദ്ദേഹം.

ബിഹാറില്‍ ബിജെപി 17 സീറ്റിലും ജെഡിയു. 16 സീറ്റിലും ചിരാഗ് പസ്വാന്റെ എല്‍ജെപി അഞ്ചുസീറ്റിലും മത്സരിക്കാനാണ് ധാരണ. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും ഉപേന്ദ്രകുശ്‌വാഹയുടെ രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടിയും ഓരോ സീറ്റില്‍ വീതം മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവിഭക്ത ലോക്ജനശക്തി പാര്‍ട്ടിക്ക് നല്‍കിയ ആറു സീറ്റിലും വിജയിച്ചു. രാം വിലാസ് പസ്വാന്റെ മരണത്തിന് പിന്നാലെ പാര്‍ട്ടി പിളരുകയും അഞ്ച് എം.പിമാരും പശുപതി പരസിനൊപ്പം നില്‍ക്കുകയുമായിരുന്നു. ഇതോടെ ബിജെപി അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കി ചിരാഗിനെ മാറ്റിനിർത്തി.

പശുപതി പരസിന്റെ അനന്തരവനാണ് ചിരാഗ് പസ്വാൻ. പാരാസിനെ ഒഴിവാക്കാനുള്ള ബി.ജെ.പിയുടെ തീരുമാനം ബിഹാറിലെ ചില സീറ്റുകളിൽ എൽ.ജെ.പി.യുടെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള മത്സരത്തിന് കാരണമായേക്കും. അതിനിടെ ആർഎൽജെപി ഇൻഡ്യ സഖ്യത്തിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.


Keywords:  News, News-Malayalam-News, National, National-News, Election-News, Lok-Sabha-Election-2024, Pashupati Paras resigns from Union cabinet after NDA-Chirag Paswan seal deal for Bihar. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia