SWISS-TOWER 24/07/2023

D Raja | കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി ജെ പിയാണോ ഇടതുപക്ഷമാണോയെന്ന് ചിന്തിക്കണം; രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഡി രാജ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതിനെതിരെ വിമര്‍ശനവുമായി സി പി ഐ ജെനറല്‍ സെക്രടറി ഡി രാജ. മുഖ്യശത്രു ബി ജെ പി ആണോ ഇടതുപക്ഷമാണോയെന്ന് രാഹുലും കോണ്‍ഗ്രസും ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി പി ഐ നേതാവും രാജയുടെ ഭാര്യയുമായ ആനിരാജയാണ് വയനാട്ടിലെ ഇടതുസ്ഥാനാര്‍ഥി.

D Raja | കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി ജെ പിയാണോ ഇടതുപക്ഷമാണോയെന്ന് ചിന്തിക്കണം; രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഡി രാജ

ഏതുമണ്ഡലത്തില്‍, ആരെവേണമെങ്കിലും സ്ഥാനാര്‍ഥിയാക്കാന്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ രാജ എന്നാല്‍, രാഹുല്‍ ഒരു ദേശീയ നേതാവും കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷനുമാണെന്നും വ്യക്തമാക്കി. അതുകൊണ്ടുതന്നെ അദ്ദേഹം ബി ജെ പിയുമായി നേരിട്ടുള്ള മത്സരത്തിന് നില്‍ക്കേണ്ടതായിരുന്നു. കേരളത്തില്‍ സി പി ഐക്ക് മത്സരിക്കാന്‍ നാല് സീറ്റുകളുണ്ട്. അതിലൊന്ന് വയനാടാണ്. അതിനാല്‍, തങ്ങള്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തങ്ങള്‍ സ്വാഗതം ചെയ്തു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരെ അദ്ദേഹം തുറന്നടിക്കുകയും ചെയ്തു. എന്നാല്‍ ഇതേ രാഹുല്‍ തന്നെ വയനാട്ടില്‍ വന്ന് ഇടതുപക്ഷത്തിനെതിരെ മത്സരിക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണെന്നും രാജ ചോദിച്ചു. ബി ജെ പിയാണോ ഇടതുപക്ഷമാണോ മുഖ്യശത്രുവെന്ന് രാഹുലും കോണ്‍ഗ്രസും ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Party's prerogative, but Rahul should contest LS polls from seat challenging BJP: D Raja, New Delhi, News, D Raja, Criticized, Politics, Rahul Gandhi, LS polls, Congress, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia