Jahangirpuri Demolition | ജഹാംഗീര്‍പുരിയിലെ കെട്ടിടം പൊളിക്കല്‍ പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടെന്ന് കപില്‍ സിബല്‍ സുപ്രീംകോടതില്‍; 'കോര്‍പറേഷന്‍ നടപടി നിയമവിരുദ്ധം'

 


ന്യൂഡെല്‍ഹി:(www.kvartha.com 21.04.2022) ജഹാംഗീര്‍ പുരിയിലെ കെട്ടിടം പൊളിക്കല്‍ പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടായിരുന്നെന്ന് മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ സുപ്രിം കോടതിയില്‍ വ്യക്തമാക്കി. നിയമവിരുദ്ധമായ ശിക്ഷാ നടപടികളാണ് കോര്‍പറേഷന്‍ നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവര്‍ മാത്രമല്ല നിയമലംഘനം നടത്തിയിട്ടുള്ളത്. അതിനാല്‍ ഇവിടെ നിയമവാഴ്ച ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
                      
Jahangirpuri Demolition | ജഹാംഗീര്‍പുരിയിലെ കെട്ടിടം പൊളിക്കല്‍ പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടെന്ന് കപില്‍ സിബല്‍ സുപ്രീംകോടതില്‍; 'കോര്‍പറേഷന്‍ നടപടി നിയമവിരുദ്ധം'

ജഹാംഗീര്‍ പുരിയിലെ കലാപത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് നോര്‍ത് ഡെല്‍ഹി മുനിസിപല്‍ കോര്‍പറേഷന്‍ പ്രദേശത്തെ പൊളിച്ചു നീക്കല്‍ നടപടി തുടങ്ങിത്. ഇതിനെതിരെ ജംഇയ്യതുല്‍ ഉലമ ഇ ഹിന്ദ് ഉള്‍പെടെയുള്ളവര്‍ സുപ്രിം കോടതിയെ സമീപിച്ചു. പിന്നാലെ സുപ്രിം കോടതി സ്റ്റേ ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി സ്റ്റേ തുടരുമെന്ന് അറിയിച്ചു. ബുധനാഴ്ച സുപ്രിം കോടതി ഉത്തരവ് വന്നതിനു ശേഷവും പൊളിക്കല്‍ നടത്തിയതിനെ അതീവ പ്രാധാന്യത്തോടെ കാണുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംഭവത്തില്‍ സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും കോടതി റിപോര്‍ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

നോടീസ് പോലും നല്‍കാതെയാണ് ജഹാംഗീര്‍പുരിയില്‍ ഡെല്‍ഹി മുനിസിപല്‍ കോര്‍പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. കെട്ടിടം പൊളിക്കുന്നതിന് 14 ദിവസം മുന്‍പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്നാണ് വ്യവസ്ഥ. നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജംഇയത്തുല്‍ ഉലമ ഹിന്ദ് ഉള്‍പെടുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹരജിയില്‍ അന്തിമവാദം കേള്‍ക്കുന്നത് വരെ തല്‍സ്ഥിതി തുടരാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കപില്‍ സിബലും ദുഷ്യന്ത് ദവേയുമാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.

Keywords: News, Jahangirpuri Demolition, National, Top-Headlines, Controversy, Supreme Court of India, Supreme Court, Country, Delhi, Kapil Sibal, Community, Particular community targeted by bulldozing Kapil Sibal.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia