Partial solar eclipse | രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. ന്യൂഡെല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗ്ലൂര്‍, ചെന്നൈ, കൊല്‍കത, ഭോപാല്‍, ചണ്ഡീഗഢ് എന്നിങ്ങനെ പ്രധാന നഗരങ്ങളിലെല്ലാം ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. ന്യൂഡെല്‍ഹിയില്‍ വൈകുന്നേരം 4.29 നാണ് ഗ്രഹണം ദൃശ്യമായത്.

ശ്രീനഗറില്‍ ഏകദേശം 55 ശതമാനത്തോളം സൂര്യബിംബം, ഗ്രഹണത്തിന്റെ ഏറ്റവും കൂടിയ സമയത്ത്, മറയ്ക്കപ്പെട്ടുവെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു. ന്യൂഡെല്‍ഹിയില്‍ ഇത് 45 ശതമാനമായിരുന്നു. ഇന്‍ഡ്യയില്‍ സൂര്യഗ്രഹണം ആദ്യമായി ദൃശ്യമായത് ഡെല്‍ഹിയില്‍ ആണ്. ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണമാണിത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പുരില്‍ സൂര്യഗ്രഹണം വീക്ഷിച്ചു.
Aster mims 04/11/2022

Partial solar eclipse | രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി

ഗ്രഹണത്തോട് അനുബന്ധിച്ച് ക്ഷേത്രങ്ങള്‍ അടച്ചിട്ടു. കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്രങ്ങളക്കം അടച്ചിട്ടു. ഗ്രഹണത്തിനുശേഷം തുറക്കും. ഇന്‍ഡ്യയ്ക്കു പുറമേ യൂറോപ്, വടക്കന്‍ ആഫ്രിക, മധ്യപൂര്‍വേഷ്യ, ഏഷ്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ദൃശ്യമാകുമെന്നും അധികൃതര്‍ പറഞ്ഞു. നവംബര്‍ എട്ടിന് ചന്ദ്രഗ്രഹണവും ദൃശ്യമാകും.

എന്താണ് സൂര്യഗ്രഹണം?

സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ അല്‍പനേരത്തേക്കു പൂര്‍ണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സൂര്യഗ്രഹണം. സമ്പൂര്‍ണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂര്‍ണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവന്‍ ഡിസ്‌കും ചന്ദ്രന്‍ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂര്‍ണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാല്‍ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാല്‍ മൂടപ്പെട്ടിട്ടുള്ളൂ.

സൂര്യഗ്രഹണം ഒരിക്കലും നഗ്‌ന നേത്രങ്ങള്‍കൊണ്ടു വീക്ഷിക്കരുത്. ഇതു കാഴ്ചശക്തിയെ ബാധിച്ചേക്കും.

Keywords: Partial solar eclipse wows India | See pics, videos, New Delhi, News, Media, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script