Bill Passes | പ്രതിഷേധിച്ചതിന് ഭൂരിഭാഗം അംഗങ്ങള്‍ക്കും സസ്‌പെന്‍ഷന്‍; പ്രതിപക്ഷത്തെ പുറത്തിരുത്തി നിര്‍ണായക ബിലുകള്‍ പാസാക്കി കേന്ദ്ര സര്‍കാര്‍; മുഖ്യ തിരഞ്ഞെടുപ്പ് കമിഷണറെയും കമിഷണര്‍മാരെയും തിരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് പ്രധാനം
Dec 21, 2023, 16:03 IST
ന്യൂഡെല്‍ഹി: (KVARTHA) പാര്‍ലമെന്റ് അതിക്രമത്തില്‍ പ്രതിഷേധിച്ചതിന് മൂന്നില്‍ രണ്ട് പ്രതിപക്ഷ എംപിമാര്‍ക്കും സസ്‌പെന്‍ഷന്‍ നല്‍കി നിര്‍ണായക ബിലുകള്‍ (Bill) പാസ്സാക്കി കേന്ദ്ര സര്‍കാര്‍. ഭൂരിഭാഗം പ്രതിപക്ഷ അംഗങ്ങളും പുറത്തായതുകൊണ്ടുതന്നെ ബിലുകളെല്ലാം എളുപ്പത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍കാരിന് കഴിഞ്ഞു.
കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമിഷനെയും കമിഷണര്‍മാരെയും തിരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ നിര്‍ണായക ബില്‍ ലോക് സഭ പാസാക്കിയപ്പോള്‍ ടെലെകോം ബില്‍ രാജ്യസഭയിലും പാസാക്കി. 143 പ്രതിപക്ഷ അംഗങ്ങളാണ് സസ്‌പെന്‍ഷന്‍ ലഭിച്ച് പുറത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമിഷണര്‍ നിയമന ബില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് അവതരിപ്പിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമിഷണറെയും കമിഷണര്‍മാരെയും തിരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതാണ് നിര്‍ണായക മാറ്റം.

തിരഞ്ഞെടുപ്പ് കമിഷണറെ നിയമിക്കുന്ന സമിതിയില്‍ പ്രധാനമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കൂടാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉണ്ടായിരിക്കണമെന്ന് കഴിഞ്ഞ മാര്‍ചില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. കേന്ദ്രവും സുപ്രീംകോടതിയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വളര്‍ന്ന ഈ വിധിയെ നിയമനിര്‍മാണത്തിലൂടെ മറികടന്നിരിക്കുകയാണ് ഇതിലൂടെ കേന്ദ്ര സര്‍കാര്‍.
പുതിയ നിയമപ്രകാരം പ്രധാനമന്ത്രി, ഒരു കേന്ദ്ര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ മാത്രമാണ് സമിതിയിലെ അംഗങ്ങള്‍. തിരഞ്ഞെടുപ്പ് കമിഷന്റെ നിയമനം, കാലാവധി, വേതനം, പുറത്താക്കാനുള്ള മാനദണ്ഡങ്ങള്‍ മുതലയാവയുമായി ബന്ധപ്പെട്ടതാണ് പുതിയതായി പാസാക്കിയ ബില്‍. ഇത് രാജ്യസഭ ഡിസംബര്‍ 12ന് പാസാക്കിയിരുന്നു. ലോക്‌സഭയും പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമായി മാറും.

Keywords: Parliament passes bill on Election Commissioners appointment; CJI dropped from selection panel, New Delhi, News, Politics, Parliament Passes Bill, Election Commissioners Appointment, Chief Justice, Supreme Court, Suspension, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.