SWISS-TOWER 24/07/2023

Parking | നിങ്ങൾ കാർ വെയിലത്ത് പാർക്ക് ചെയ്യാറുണ്ടോ? ഈ ശീലം ഒഴിവാക്കുക; ഇല്ലെങ്കിൽ സംഭവിക്കുന്നത്!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) പലപ്പോഴും നമ്മൾ കാർ പാർക്ക് ചെയ്യുന്നത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലത്താണ്, അതിന്റെ ഫലം പൊടുന്നനെ നിങ്ങൾ കാണില്ല, പക്ഷേ ക്രമേണ സൂര്യപ്രകാശത്തിന്റെ പ്രഭാവം കാറിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. കാർ വെയിലത്ത് പാർക്ക് ചെയ്താൽ, നിങ്ങളുടെ കാർ എങ്ങനെ കേടാകുന്നുവെന്നും ഈ കേടുപാടുകൾ നിങ്ങളുടെ ജീവനെ എങ്ങനെ അപകടത്തിലാക്കുമെന്നും മനസിലാക്കാം.

Parking | നിങ്ങൾ കാർ വെയിലത്ത് പാർക്ക് ചെയ്യാറുണ്ടോ? ഈ ശീലം ഒഴിവാക്കുക; ഇല്ലെങ്കിൽ സംഭവിക്കുന്നത്!

ടയർ തേഞ്ഞുപോകുന്നു

കാർ ഓടിക്കുമ്പോൾ ടയർ ചൂടാകാറുണ്ട്. കാർ വെയിലത്ത് പാർക്ക് ചെയ്യുമ്പോൾ, ടയറിൽ ഇതിനകം ഉള്ള ചൂട് കൂടുതൽ വർദ്ധിക്കാൻ തുടങ്ങുന്നു. ടയറുകളിൽ ചൂട് കൂടുന്നത് നിങ്ങളുടെ കാറിനും നിങ്ങൾക്കും നല്ലതല്ല, ടയറുകളിലെ ചൂട് കൂടുന്നത് കൊണ്ട് ടയറുകളുടെ ആയുസ് കുറയാൻ തുടങ്ങുക മാത്രമല്ല, ടയറുകൾ പെട്ടെന്ന് തേഞ്ഞുപോകുകയും ചെയ്യുന്നു.

ഓടിക്കൊണ്ടിരിക്കെ ടയർ പൊട്ടൽ

വാഹനമോടിക്കുമ്പോൾ ടയർ പൊട്ടി മാരകമായേക്കാവുന്ന സംഭവങ്ങൾ നിങ്ങൾ പലപ്പോഴും കേട്ടിരിക്കും. ഇത് തടയാൻ കാർ വെയിലത്ത് പാർക്ക് ചെയ്യുന്നത് ഒഴിവാക്കാനും ചൂട് ഉണ്ടാകുന്നത് തടയാനും വിദഗ്ധർ നിർദേശിക്കുന്നു. കൂടാതെ സാധാരണ വായുവിന് പകരം നൈട്രജൻ എയർ ടയറിൽ നിറയ്ക്കുക.

എൻജിനെ ബാധിക്കുന്നു

കാറിന്റെ ടയറുകളെ മാത്രമല്ല, കാറിന്റെ എൻജിനെയും സൂര്യപ്രകാശം ബാധിക്കുന്നുണ്ട്, വാഹനമോടിക്കുമ്പോൾ കാറിന്റെ എൻജിൻ വളരെ ചൂടാകുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അത്തരമൊരു സാഹചര്യത്തിൽ, കാർ വെയിലത്ത് പാർക്ക് ചെയ്താൽ, എൻജിനെ തണുപ്പിക്കുന്നതിന് പകരം വെയിലത്ത് കൂടുതൽ ചൂടാകാൻ തുടങ്ങുന്നു. എൻജിനെ ബാധിക്കുക എന്നതിനർത്ഥം കാറിന്റെ ആയുസ് കുറയുക എന്നാണ്.

അകത്തും പ്രശ്നം

കാർ വെയിലത്ത് പാർക്ക് ചെയ്യുമ്പോൾ, കാറിന്റെ അകത്തെ താപനില പലമടങ്ങ് വർദ്ധിക്കാൻ തുടങ്ങുന്നു. ഇത് കാരണം, അകത്തെ റബ്ബർ ഭാഗങ്ങൾ, പ്ലാസ്റ്റിക്, സീറ്റ് കവർ തുടങ്ങിയ വസ്തുക്കൾ കേടാകാനുള്ള സാധ്യത വർദ്ധിക്കുന്നു.

Keywords: News, National, New Delhi, Car Parking, Automobile, Lifestyle,   Parking your car in the sun, beware of the risks.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia