SWISS-TOWER 24/07/2023

Viral Photo | പേസ്റ്റല്‍ പിങ്ക് കുര്‍ത്താ സെറ്റില്‍ തിളങ്ങി ബോളിവുഡ് നടി; കഴിഞ്ഞ ദിവസം വിവാഹനിശ്ചയം നടന്ന പരിണീതിയുടെയും ആം ആദ്മി പാര്‍ടി നേതാവ് രാഘവ് ഛദ്ദയുടെയും ചിത്രങ്ങള്‍ വൈറല്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com) നിരവധി ആരാധകരുള്ള ബോളിവുഡ് നടി പരിണീതി ചോപ്രയും ആം ആദ്മി പാര്‍ടി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹനിശ്ചയ ചിത്രങ്ങളില്‍ അണിഞ്ഞ വസ്ത്രങ്ങളുടെ ഡിസൈന്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 
Aster mims 04/11/2022

ബോളിവുഡിലെ പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. പേസ്റ്റല്‍ നിറത്തിലുള്ള വസ്ത്രങ്ങളില്‍ സിംപിള്‍ ലുകിലാണ് ഇരുവരും എത്തിയത്. പേസ്റ്റല്‍ റോസി പിങ്ക് നിറത്തിലുള്ള കുര്‍ത്താ സെറ്റാണ് പരിണീതി ധരിച്ചത്. പേളുകളുടെ ചെറിയ എംബ്രോയ്ഡറി വര്‍കുകള്‍ മാത്രമാണ് ചെയ്തിരിക്കുന്നത്. 

'ഞാന്‍ യെസ് പറഞ്ഞു'- എന്ന അടിക്കുറിപ്പോടെയാണ് വിവാഹനിശ്ചയ ചിത്രങ്ങള്‍ പരിണീതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  'ഞാന്‍ പ്രാര്‍ഥിച്ചതിനെല്ലാം..... അവള്‍ യെസ് പറഞ്ഞു' - എന്ന ക്യാപ്ഷനോടെയാണ് രാഘവ് ചിത്രങ്ങള്‍ പങ്കുവച്ചത്. മനീഷ് മല്‍ഹോത്രയും ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

ഏറെ നാളായി ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, പരിണീതിയുടെ കസിനും നടിയുമായ പ്രിയങ്ക ചോപ്ര തുടങ്ങി രാഷട്രീയ-സിനിമാ രംഗത്തെ പ്രമുഖര്‍ വിവാഹനിശ്ചയ ചടങ്ങിനെത്തിയിരുന്നു. 

Viral Photo | പേസ്റ്റല്‍ പിങ്ക് കുര്‍ത്താ സെറ്റില്‍ തിളങ്ങി ബോളിവുഡ് നടി; കഴിഞ്ഞ ദിവസം വിവാഹനിശ്ചയം നടന്ന പരിണീതിയുടെയും ആം ആദ്മി പാര്‍ടി നേതാവ് രാഘവ് ഛദ്ദയുടെയും ചിത്രങ്ങള്‍ വൈറല്‍


Keywords:  News, National-News, Actress, Bollywood, Engagement, Actress, Photos, Social Media,  National, Parineeti Chopra and Raghav Chadha's dreamy pastel-coloured engagement attire will leave you spellbound.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia