School | 'മരിച്ചവരുടെ ആത്മാക്കള്‍ കുട്ടികളെ വേട്ടയാടുമെന്ന് ഭയം; ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച സ്‌കൂളിലേക്ക് മക്കളെ വിടാന്‍ മാതാപിതാക്കള്‍ മടിക്കുന്നു; കെട്ടിടം പൊളിക്കണമെന്നും ആവശ്യം'
Jun 9, 2023, 12:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാലസോര്‍: (www.kvartha.com) ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച സ്‌കൂളിലേക്ക് കുട്ടികളെ വിടാന്‍ മാതാപിതാക്കള്‍ മടിക്കുന്നതായി റിപോര്‍ട്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപോര്‍ട് പുറത്തുവിട്ടത്. മൃതദേഹങ്ങള്‍ സൂക്ഷിച്ച ബഹനഗ സര്‍കാര്‍ നോഡല്‍ ഹൈസ്‌കൂളിലേക്ക് കുട്ടികളെ അയയ്ക്കാന്‍ മടിക്കുന്ന മാതാപിതാക്കള്‍ മരിച്ചവരുടെ ആത്മാക്കള്‍ മക്കളെ വേട്ടയാടുമെന്ന് ഭയക്കുന്നതായും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
അതുകൊണ്ടുതന്നെ മൃതദേഹങ്ങള്‍ സൂക്ഷിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഭാഗം ഇടിച്ചുകളഞ്ഞ് പുതിയത് പണിയണമെന്നാണ് രക്ഷിതാക്കളുടെയും സ്‌കൂള്‍ അധികൃതരുടെയും ആവശ്യം. ഇക്കാര്യം ബാലസോര്‍ ജില്ലാ കലക്ടര്‍ വ്യാഴാഴ്ച സംസ്ഥാന സര്‍കാരിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രേതങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ പകരാതെ ശാസ്ത്രീയ ചിന്തകള്‍ കുട്ടികള്‍ക്ക് നല്‍കണമെന്ന് കലക്ടര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ജൂണ്‍ രണ്ടിനാണ് രാജ്യത്ത്യ നടുക്കി ബാലസോറില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ച് 288 പേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പലരുടേയും നില ഗുരുതരവുമാണ്. അപകടം നടന്നയുടനെ പരുക്കേറ്റവരെയും മരിച്ചവരെയും ആദ്യം എത്തിച്ചത് സമീപത്തുള്ള ബഹനഗ സ്‌കൂളിലേക്കാണ്. അപകടസ്ഥലത്തുനിന്ന് ഏകദേശം അരകിലോമീറ്ററേ സ്‌കൂളിലേക്ക് ഉള്ളൂ.
പിന്നീട് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരു ദിവസം ഇവിടെ സൂക്ഷിക്കേണ്ടി വന്നു. മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ അനുയോജ്യമായ സ്ഥലം എന്ന നിലയിലാണ് സ്‌കൂള്‍ തിരഞ്ഞെടുത്തത്. മാത്രമല്ല, ഇത്രയും പേരുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ആവശ്യമായ സൗകര്യം ആശുപത്രികളില്‍ ഇല്ലാത്തതും ഒരു കാരണമാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബന്ധുക്കള്‍ എത്തേണ്ടതുമുണ്ട്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ പറ്റാത്തവിധമായതിനാല്‍ ആശുപത്രിയേക്കാളും സ്‌കൂള്‍ തന്നെയാണ് സൗകര്യപ്രദമെന്ന തിരിച്ചറിവും ഇതിന് കാരണമായി.
ജൂണ്‍ മൂന്നിന് രാത്രിയാണ് മൃതദേഹങ്ങള്‍ ഭുവനേശ്വറിലെ വിവിധ മോര്‍ചറികളിലേക്ക് മാറ്റിയത്. '16 ക്ലാസ് മുറികളില്‍ ഏഴെണ്ണത്തില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നു. സ്‌കൂളിനെ മോര്‍ചറിയാക്കി മാറ്റുകയാണ് ചെയ്തത്. മറ്റു മുറികളില്‍ പരുക്കേറ്റവരെ പ്രവേശിപ്പിക്കുകയും ചെയ്തു. മധ്യവേനലവധിക്കുശേഷം 19നാണ് സ്‌കൂള്‍ തുറക്കേണ്ടത്.
ഈ കെട്ടിടം തകര്‍ക്കാതെ കുട്ടികളെ അയയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് രക്ഷിതാക്കള്‍. 67 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്. എന്തായാലും പുതിയത് പണിയണം. ഞങ്ങള്‍ക്ക് പ്രേതങ്ങളില്‍ വിശ്വാസമില്ലെങ്കിലും പ്രദേശവാസികള്‍ക്കുണ്ട്. മന്ത്രവാദത്തിലുള്ള വിശ്വാസവും വ്യാപകമായി ഇവിടുള്ളവരിലുണ്ട്. സ്‌കൂളിനു സമീപം താമസിക്കുന്നവരില്‍ ചിലര്‍ അര്‍ധരാത്രി ഇവിടെനിന്നു ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി അവകാശപ്പെടുന്നുണ്ട്' എന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് കമിറ്റി അംഗം രാജാറാം മൊഹപാത്രയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
അതുകൊണ്ടുതന്നെ പുതിയ കെട്ടിടം പണികഴിപ്പിക്കുന്നതുവരെ സമീപത്തെ മറ്റൊരു സ്ഥലത്ത് ക്ലാസുകള്‍ നടത്തുന്ന കാര്യം പരിഗണിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍.
അതുകൊണ്ടുതന്നെ മൃതദേഹങ്ങള്‍ സൂക്ഷിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഭാഗം ഇടിച്ചുകളഞ്ഞ് പുതിയത് പണിയണമെന്നാണ് രക്ഷിതാക്കളുടെയും സ്‌കൂള്‍ അധികൃതരുടെയും ആവശ്യം. ഇക്കാര്യം ബാലസോര്‍ ജില്ലാ കലക്ടര്‍ വ്യാഴാഴ്ച സംസ്ഥാന സര്‍കാരിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രേതങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ പകരാതെ ശാസ്ത്രീയ ചിന്തകള്‍ കുട്ടികള്‍ക്ക് നല്‍കണമെന്ന് കലക്ടര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ജൂണ്‍ രണ്ടിനാണ് രാജ്യത്ത്യ നടുക്കി ബാലസോറില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ച് 288 പേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പലരുടേയും നില ഗുരുതരവുമാണ്. അപകടം നടന്നയുടനെ പരുക്കേറ്റവരെയും മരിച്ചവരെയും ആദ്യം എത്തിച്ചത് സമീപത്തുള്ള ബഹനഗ സ്‌കൂളിലേക്കാണ്. അപകടസ്ഥലത്തുനിന്ന് ഏകദേശം അരകിലോമീറ്ററേ സ്‌കൂളിലേക്ക് ഉള്ളൂ.
പിന്നീട് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരു ദിവസം ഇവിടെ സൂക്ഷിക്കേണ്ടി വന്നു. മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ അനുയോജ്യമായ സ്ഥലം എന്ന നിലയിലാണ് സ്‌കൂള്‍ തിരഞ്ഞെടുത്തത്. മാത്രമല്ല, ഇത്രയും പേരുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ആവശ്യമായ സൗകര്യം ആശുപത്രികളില്‍ ഇല്ലാത്തതും ഒരു കാരണമാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബന്ധുക്കള്‍ എത്തേണ്ടതുമുണ്ട്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ പറ്റാത്തവിധമായതിനാല്‍ ആശുപത്രിയേക്കാളും സ്‌കൂള്‍ തന്നെയാണ് സൗകര്യപ്രദമെന്ന തിരിച്ചറിവും ഇതിന് കാരണമായി.
ജൂണ്‍ മൂന്നിന് രാത്രിയാണ് മൃതദേഹങ്ങള്‍ ഭുവനേശ്വറിലെ വിവിധ മോര്‍ചറികളിലേക്ക് മാറ്റിയത്. '16 ക്ലാസ് മുറികളില്‍ ഏഴെണ്ണത്തില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നു. സ്‌കൂളിനെ മോര്‍ചറിയാക്കി മാറ്റുകയാണ് ചെയ്തത്. മറ്റു മുറികളില്‍ പരുക്കേറ്റവരെ പ്രവേശിപ്പിക്കുകയും ചെയ്തു. മധ്യവേനലവധിക്കുശേഷം 19നാണ് സ്‌കൂള്‍ തുറക്കേണ്ടത്.
അതുകൊണ്ടുതന്നെ പുതിയ കെട്ടിടം പണികഴിപ്പിക്കുന്നതുവരെ സമീപത്തെ മറ്റൊരു സ്ഥലത്ത് ക്ലാസുകള്‍ നടത്തുന്ന കാര്യം പരിഗണിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍.
Keywords: Parents refuse to send children to school where bodies of train tragedy victims were kept, Odisha, News, School, Parents, Collector, Report, Dead Body, Mortuary, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.