Obituary | 'കൊല്‍കത വിമാനത്താവളത്തില്‍ ഡ്യൂട്ടിക്കിടെ സ്വയം വെടിയുതിര്‍ത്ത അര്‍ധസൈനിക ജവാന്‍ മരിച്ചു'
Mar 28, 2024, 18:32 IST
ADVERTISEMENT
കൊല്‍കത: (KVARTHA) ഡ്യൂട്ടിക്കിടെ സ്വയം വെടിയുതിര്‍ത്ത അര്‍ധസൈനിക(CISF) ജവാന്‍ മരിച്ചു. കൊല്‍കത വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഗുരുതരാവസ്ഥയില്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. സര്‍വീസ് റൈഫിള്‍ ഉപയോഗിച്ചാണ് ജവാന്‍ നിറയൊഴിച്ചതെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതര്‍ വ്യക്തമാക്കി.
നഗരത്തിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗേറ്റ് നമ്പര്‍ 5 ല്‍ ആയിരുന്നു ഉദ്യോഗസ്ഥന്‍ ജോലി ചെയ്തിരുന്നത്. അവിടെ നിന്നുമാണ് തെലങ്കാന സ്വദേശിയായ 25 കാരനായ ജവാന്‍ സര്‍വീസ് തോക്കുപയോഗിച്ച് സ്വയം വെടിയുതിര്‍ത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: Paramilitary jawan, on duty, shoots self at Kolkata airport, died, Kolkata, News, Paramilitary jawan, Died, Hospital, Treatment, Probe, Airport, Obituary, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.