Parag Desai |പരാഗ് ദേശായുടെ മരണം നായയുടെ ആക്രമണം മൂലമല്ലെന്ന് ഡോക്ടര്‍മാര്‍; ശരീരത്തില്‍ കടിയേറ്റ പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും മെഡികല്‍ സംഘം
Oct 24, 2023, 18:24 IST
ഗാന്ധിനഗര്‍: (KVARTHA) വാഗ് ബക്രി ടീ ഗ്രൂപിന്റെ എക്സിക്യൂടീവ് ഡയറക്ടര്‍ പരാഗ് ദേശായുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലുകളുമായി ഗുജറാതിലെ ഷാല്‍ബി ആശുപത്രി. ഒക്ടോബര്‍ 15 ന് ആശുപത്രിയില്‍ നായയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയ്ക്കെത്തിയ ദേശായുടെ ശരീരത്തില്‍ നായയുടെ കടിയേറ്റ പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മെഡികല്‍ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍.
ഒക്ടോബര്‍ 15ന് ഗുജറാതിലെ അഹ് മദാബാദിലെ വീടിന് സമീപം പ്രഭാത സവാരിക്കിടയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ തലയ്ക്ക് പരുക്കേറ്റുവെന്ന് പറഞ്ഞാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഞായറാഴ്ചയോടെ മരണം സംഭവിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സാഹചര്യത്തിലാണ് അഹ് മദാബാദിലെ ഷാല്‍ബി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കുന്നത്.
തുടര്‍ന്ന് കൂടുതല്‍ മികച്ച ചികിത്സക്കായി നഗരത്തിലെ സൈഡസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഷാല്‍ബി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ കടിയേറ്റ പാടുകളൊന്നുമില്ലെന്ന് മെഡികല്‍ സംഘം വെളിപ്പെടുത്തി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചപ്പോള്‍ അദ്ദേഹം അബോധാവസ്ഥയിലാണെന്നും പ്രതികരിച്ചില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
കൂടാതെ അദ്ദേഹത്തെ 72 മണിക്കൂര്‍ നിരീക്ഷണത്തില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടതായി ഷാല്‍ബി ഹോസ്പിറ്റല്‍സ് ഗ്രൂപ് സിഒഒ നിഷിത ശുക്ല പറഞ്ഞു. പ്രഭാത നടത്തത്തിനിടെയുണ്ടായ വീഴ്ചയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നതാണ് മെഡികല്‍ സംഘത്തിന്റെ ഔദ്യോഗിക പ്രസ്താവന.
അതേസമയം ദേശായി തെരുവ് നായ്ക്കളുടെ ഉറച്ച പിന്തുണക്കാരനായിരുന്നുവെന്ന് മൃഗാവകാശ പ്രവര്‍ത്തകയായ കാമ്‌ന പാണ്ഡെ സമൂഹ മാധ്യമമായ എക്സില്‍ പറഞ്ഞു. തെരുവ് നായ്ക്കളുടെ സ്വഭാവവും അവയുടെ പെരുമാറ്റത്തിലുള്ള പരിചയവും കണക്കിലെടുത്താല്‍ ഒരിക്കലും ഒരു നായ പ്രേമിയെ തെരുവ് നായ്ക്കള്‍ക്ക് ആക്രമിക്കാന്‍ കഴിയില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണെന്നും അവര്‍ കുറിച്ചു.
കൂടാതെ അവര്‍ കുരയ്ക്കുകയോ ഓടുകയോ ചെയ്താല്‍ അയാള്‍ പരിഭ്രാന്തനാകാന്‍ സാധ്യതയില്ലെന്നും പോസ്റ്റില്‍ പറയുന്നു. മാനേജിങ് ഡയറക്ടര്‍ രസേഷ് ദേശായിയുടെ മകനായിരുന്ന പരാഗ് ദേശായി 1995 ല്‍ ആണ് ബിസിനസില്‍ ചേരുന്നത്. നാലാം തലമുറ സംരംഭകനായ ദേശായി ന്യൂയോര്‍കിലെ ലോംഗ് ഐലന്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ ബിരുദം നേടിയിട്ടുണ്ട്.

Keywords: Parag Desai death: What hospital that treated him said on dog attack claim, Ahmedabad, News, Parag Desai Death, Statement, Hospital, Medical team, Dog Attack, Injury, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.