Lalu Prasad Yadav | തന്റെ കടമ നിര്‍വഹിച്ചു; ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്ന് മകള്‍ രോഹിണി ആചാര്യ; പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥന; പിതാവിനൊപ്പമിരിക്കുന്ന ചിത്രവും ട്വിറ്ററില്‍ പങ്കുവെച്ചു
പപ്പയും സഹോദരിയും സുഖമായിരിക്കുന്നുവെന്ന് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവും ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വലഞ്ഞ ലാലുവിന് അവയവം മാറ്റിവെക്കല്‍ മാത്രമാണ് പരിഹാരമെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. തന്റെ വൃക്കകളിലൊന്ന് ലാലുവിന് നല്‍കുമെന്ന് പറഞ്ഞ രോഹിണി, ഒരു മകളുടെ കടമയാണിതെന്നും വ്യക്തമാക്കിയിരുന്നു. സിംഗപൂരിലാണ് രോഹിണി താമസിക്കുന്നത്. ലാലുവിന്റെ ചികിത്സയും അവിടെ തന്നെയാണ് നടക്കുന്നത്.
എല്ലായ്‌പ്പോഴും അവര്‍ തന്റെ മാതാപിതാക്കളുടെ കാര്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാറുണ്ട്. എന്റെ അച്ഛനും അമ്മയും ദൈവത്തെ പോലെയാണെന്നും അവര്‍ക്ക് വേണ്ടി എന്തുചെയ്യാനും തയാറാണെന്നും അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു.
ആരോഗ്യ കാരണങ്ങള്‍ മുന്‍ നിര്‍ത്തി ഭൂമി കുംഭകോണക്കേസില്‍ ലാലുവിന് ജാമ്യം ലഭിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി ശനിയാഴ്ച രാത്രിയാണ് ലാലു സിംഗപൂരിലെത്തിയത്. ലാലുവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയും മൂത്ത മകള്‍ മിസ ഭാരതിയും അദ്ദേഹത്തിനൊപ്പമുണ്ട്. ബിഹാര്‍ മന്ത്രിമാരും എം എല്‍ എമാരും ലാലുവിന്റെ ആരോഗ്യത്തിനായി ദനാപൂരിലെ അര്‍ചന ക്ഷേത്രത്തില്‍ പൂജ നടത്തിയതും വാര്‍ത്തയായിരുന്നു.
Ready to rock and roll ✌️
— Rohini Acharya (@RohiniAcharya2) December 5, 2022
Wish me a good luck 🤞 pic.twitter.com/R5AOmFMW0E
पापा का किडनी ट्रांसप्लांट ऑपरेशन सफलतापूर्वक होने के बाद उन्हें ऑपरेशन थियेटर से आईसीयू में शिफ्ट किया गया।
— Tejashwi Yadav (@yadavtejashwi) December 5, 2022
डोनर बड़ी बहन रोहिणी आचार्य और राष्ट्रीय अध्यक्ष जी दोनों स्वस्थ है। आपकी प्रार्थनाओं और दुआओं के लिए साधुवाद। 🙏🙏 pic.twitter.com/JR4f3XRCn2
छोटी बहन रोहिणी का डोनर का ऑपरेशन सफलतापूर्वक हो गया है। वह पूरी तरह से स्वस्थ अभी ICU में हैं।
— Dr. Misa Bharti (@MisaBharti) December 5, 2022
अभी पापा का ऑपरेशन चल रहा है। pic.twitter.com/xXn0QV8E2K
Keywords: 'Papa, Sister Are Fine': Tejashwi Yadav On Lalu Yadav's Kidney Transplant, Patna, News, Politics, Twitter, Treatment, Hospital, National.आप सब की शुभकामनाओं के लिए कोटि कोटि आभार! pic.twitter.com/z1spCT2qSB
— Dr. Misa Bharti (@MisaBharti) December 5, 2022