മാധ്യമ പ്രവര്‍ത്തക ക്ഷേമ പദ്ധതി സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി രൂപീകരിച്ച് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം; 2 മാസത്തിനുള്ളില്‍ റിപോര്‍ട് സമര്‍പിക്കും
Sep 2, 2021, 19:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 02.09.2021) മാധ്യമ പ്രവര്‍ത്തക ക്ഷേമ പദ്ധതി സംബന്ധിച്ച് നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിക്കുന്നതിനും, ഉചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിന് വേണ്ട ശുപാര്‍ശകള്‍ സമര്‍പിക്കുന്നതിനും പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും പ്രസാര്‍ ഭാരതി അംഗവുമായ അശോക് കുമാര്‍ ടന്‍ഡന്റെ നേതൃത്വത്തില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പത്തംഗ സമിതി രൂപീകരിച്ചു.
ഭാവിയെ മുന്നില്‍ കണ്ട് ദീര്‍ഘദൃഷ്ടിയോടെ, പദ്ധതിയെ വിശാലമായ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കേണ്ടത് മാധ്യമ പ്രവര്‍ത്തക ക്ഷേമ പദ്ധതിയെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. തൊഴില്‍, സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യ കോഡ് 2020 പ്രാബല്യത്തില്‍ വന്നതോടെ, പരമ്പരാഗത, ഡിജിറ്റല്‍ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പെടുത്തി വര്‍കിംഗ് ജേര്‍ണലിസ്റ്റ് എന്നതിന്റെ നിര്‍വചനം വിപുലീകരിച്ചു.
കൂടാതെ, ക്ഷേമ പദ്ധതികളിലും, പദ്ധതിയുടെ മറ്റ് ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലും അംഗീകൃത, അനംഗീകൃത മാധ്യമ പ്രവര്‍ത്തകര്‍ എന്ന വ്യത്യാസം പരിഹരിക്കുന്നതിനുള്ള സാധ്യതയും ആരായേണ്ടതുണ്ട്.
കോവിഡ് -19 മൂലം മരണമടഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അടുത്ത കാലത്തായി ധനസഹായം അനുവദിച്ചിട്ടുണ്ട്. 100 ലധികം കേസുകളില്‍ അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ട്.
സമയബന്ധിതമായി, രണ്ട് മാസത്തിനുള്ളില്‍ സമിതി റിപോര്‍ട് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. സമിതിയുടെ ശുപാര്‍ശകള്‍ മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ സര്‍കാരിനെ സഹായിക്കും.
അംഗങ്ങള്‍:
സച്ചിദാനന്ദ മൂര്‍ത്തി, റെസിഡന്റ് എഡിറ്റര്‍, ദി വീക്
ശേഖര്‍ അയ്യര്‍, ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്
അമിതാഭ് സിന്‍ഹ, ന്യൂസ് 18
ശിശിര്‍ കുമാര്‍ സിന്‍ഹ, ബിസിനസ് ലൈന്‍
രവീന്ദര്‍ കുമാര്‍, സ്‌പെഷ്യല്‍ കറസ്‌പോന്‍ഡന്റ്, സീ ന്യൂസ്
ഹിതേഷ് ശങ്കര്‍, എഡിറ്റര്‍, പാഞ്ചജന്യ
സ്മൃതി കാക് രാമചന്ദ്രന്‍, ഹിന്ദുസ്ഥാന്‍ ടൈംസ്
അമിത് കുമാര്‍, ടൈംസ് നൗ
വസുധ വേണുഗോപാല്‍, ഇക്കണോമിക് ടൈംസ്
കഞ്ചന്‍ പ്രസാദ്, അഡിഷനല്‍ ഡയറക്ടര്‍ ജനറല്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ.

Keywords: Panel To Revise Compensation Amount In Journalists Welfare Scheme: Centre, New Delhi, News, Media, Report, Compensation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.