SWISS-TOWER 24/07/2023

പെണ്ണിന്റെ മാനത്തിന് വിലയിട്ട് ബീഹാറിലെ പഞ്ചായത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാട്‌ന:  (www.kvartha.com 18/02/2015) 31,000 രൂപ. അതാണ് ബീഹാറിലെ ഒരു പഞ്ചായത്ത് പെണ്ണിന്റെ മാനത്തിന് നല്‍കിയിരിക്കുന്ന വില. പീഡനസംഭവം പുറത്തുപറയാതിരിക്കാനും മറന്നു കളയാനുമാണ് പഞ്ചായത്ത് 31,000 രൂപ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. സംഭവത്തില്‍ പ്രതിയായ പഞ്ചായത്തംഗത്തില്‍ നിന്ന് പണം വാങ്ങി സംഭവം മറന്നുകളയണമെന്നാണ് ബീഹാറിലെ പഞ്ചായത്തിന്റെ വിധിയെന്ന് പോലീസ് പറഞ്ഞു.

സമ്പന്ന കുടുംബാംഗമായ പ്രതി പക്ഷേ പണം നല്‍കാന്‍ തയ്യാറായില്ലെന്നും സംഭവം മൂടി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ ഭീഷണി മുഴക്കുകയും ചെയ്തുവെന്നും പോലീസ് പറയുന്നു

'വായ തുറന്നാല്‍ തക്കതായ ശിക്ഷ ലഭിക്കുമെന്ന് പ്രതിയുടെ കുടുംബം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.' പോലീസ് ഉദ്യോഗസ്ഥനായ വീരേന്ദ്ര കുമാര്‍ സാഹു പറഞ്ഞു.

ഇത്തരത്തിലൊരു ഭീഷണിയുണ്ടായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെടുകയും പ്രതികള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഈ വിഷയത്തില്‍ പ്രദേശിക മാധ്യമങ്ങളുടെ ഇടപെടലിന് അദ്ദേഹം നന്ദി പറഞ്ഞു
പെണ്ണിന്റെ മാനത്തിന് വിലയിട്ട് ബീഹാറിലെ പഞ്ചായത്ത്
'ആദ്യം പോലീസ് കേസ് എടുക്കാന്‍ തയ്യാറായിയിരുന്നില്ല. പ്രാദേശിക മാധ്യമങ്ങള്‍ കേസില്‍ ഇടപെട്ടത് കൊണ്ടാണ് പോലീസ് കേസില്‍ ഇടപെട്ടത്. ' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രണ്ട് ദിവസമാണ് പെണ്‍കുട്ടി പ്രതിയുടെ തടവില്‍ കഴിഞ്ഞിരുന്നത്.

കഴിഞ്ഞ മാസം മറ്റൊരു പഞ്ചായത്ത് ബലാല്‍സംഗം ചെയ്യപ്പെട്ട യുവതിക്ക് 41,000 രൂപ നല്‍കുകയും പോലീസില്‍ പരാതി പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നാല് സഹോദരങ്ങളാല്‍ പീഡിപ്പിക്കപ്പെട്ട് ഏഴ് മാസം ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് 50,000 രൂപയായിരുന്നു നഷ്ടപരിഹാരമായി ഒരു പഞ്ചായത്ത് നല്‍കിയിരുന്നത്.

Also Read: 
എം.എ ഉസ്താദ് വിടവാങ്ങി; ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ സഅദിയ്യയില്‍
Keywords:    Bihar, victims, Rape, Woman, Patna, Accused, Police, Family, Threat, FIR, Media, National






Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia