Budget | 'വിവിധ സർക്കാർ ഏജൻസികളുടെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങൾക്കും ഇനി പാൻ കാർഡ് ഒറ്റ രേഖയായി ഉപയോഗിക്കാം'; വ്യവസായികൾക്ക് ആശ്വാസമായി ബജറ്റിൽ സുപ്രധാന പ്രഖ്യാപനം; ബിസിനസ് ഇനി എളുപ്പമാവും
Feb 1, 2023, 12:11 IST
ന്യൂഡെൽഹി: (www.kvartha.com) വിവിധ സർക്കാർ ഏജൻസികളുടെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങൾക്കും വ്യവസായികൾക്ക് ഇനി പാൻ കാർഡ് ഒറ്റ രേഖയായി ഉപയോഗിക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. ഇതോടെ, ഏതൊരു ബിസിനസ് സ്ഥാപനത്തിന്റെയും പ്രാഥമിക തിരിച്ചറിയലായി പാൻ കാർഡ് നിയമപരമായി ഉപയോഗിക്കാം. എല്ലാ സർക്കാർ ഏജൻസികളും പാൻ തിരിച്ചറിയൽ രേഖയായി സ്വീകരിക്കും.
നേരത്തെ ഡിസംബർ മാസത്തിൽ, ധനമന്ത്രാലയത്തിലെ അഡീഷണൽ റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പാൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് ശുപാർശ സമർപ്പിച്ചിരുന്നു. എല്ലാ തരത്തിലുള്ള അംഗീകാരങ്ങൾ, രജിസ്ട്രേഷൻ, ലൈസൻസുകൾ തുടങ്ങിയവയുടെ ഏക രേഖയായി പാൻ ഉപയോഗിക്കാൻ തുടങ്ങാൻ അനുമതി നൽകണമെന്നായിരുന്നു നിർദേശം.
നിലവിൽ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ നിലവിൽ 20 വ്യത്യസ്ത തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുന്നുണ്ടെന്ന് വ്യാപാരി സംഘടനകൾ പറയുന്നു. GSTIN, TIN, TAN, EPFO, CIN തുടങ്ങിയവ ഇതിൽ ഉൾപ്ടുന്നു. പുതിയ തീരുമാനത്തോടെ വ്യാപാരികളുടെ ഭാരം കുറയുകയും ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യും. മാത്രമല്ല, സർക്കാരിന് വിവരങ്ങൾ പങ്കിടുന്നത് എളുപ്പമാക്കുകയും വിവിധ ഏജൻസികളും വകുപ്പുകളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
Keywords: News,National,India,New Delhi,Business,Budget,Budget-Expectations-Key-Announcement,Budget meet,Union-Budget, PAN to be common identifier for all digital systems of govt agencies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.