PAN | ഇതുവരെ ആധാര്‍ കാര്‍ഡുമായി പാന്‍ ലിങ്ക് ചെയ്തിട്ടില്ലാത്തവര്‍ക്ക് അവസാന അവസരം; 2023 മാര്‍ച്ച് 31നകം ബന്ധിപ്പിച്ചില്ലെങ്കില്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് ആദായ നികുതി വകുപ്പ്
Dec 24, 2022, 20:57 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇതുവരെ ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്തിട്ടില്ലാത്തവര്‍ക്ക് അവസാന അവസരം. 2023 മാര്‍ച്ച് 31-നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍, പാന്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഉടന്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ശനിയാഴ്ച പുറത്തിറക്കിയ പൊതു ഉപദേശത്തില്‍ വകുപ്പ് അറിയിച്ചു. 2023 മാര്‍ച്ച് 31-ന് മുമ്പായി ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ 2023 ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡ് ഉടമകള്‍ക്ക് ആദായനികുതി നിയമപ്രകാരം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് വകുപ്പ് അറിയിച്ചു.
ആദായനികുതി നിയമം, 1961 പ്രകാരം, പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് വകുപ്പ് അറിയിച്ചു. അതേസമയം, അസം, ജമ്മു കശ്മീര്‍, മേഘാലയ എന്നിവിടങ്ങളിലെ ആളുകള്‍, പ്രവാസികള്‍, 80 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍, വിദേശ പൗരന്മാര്‍ എന്നിവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ ആവശ്യമാണ്. പ്രവര്‍ത്തനരഹിതമായ പാന്‍ ഉപയോഗിച്ച് ആര്‍ക്കും ഐ-ടി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ല. ഇതോടൊപ്പം, തീര്‍പ്പാക്കാത്ത റിട്ടേണുകളില്‍ ഒരു നടപടിയും ഉണ്ടാകില്ല.

Keywords: Latest-News, National, Top-Headlines, Aadhar Card, Pan Card, Government-of-India, Income Tax, New Delhi, PAN not linked with Aadhaar by March 2023 end to be rendered 'inoperative': IT Dept.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.