Pamela Chopra | ബോളിവുഡിലെ ബഹുമുഖ പ്രതിഭ പമേല ചോപ്ര അന്തരിച്ചു

 


മുബൈ: (www.kvartha.com) ബോളിവുഡിലെ ബഹുമുഖ പ്രതിഭയും പ്രശസ്ത ബോളിവുഡ് സംവിധായകന്‍ യാഷ് ചോപ്രയുടെ ഭാര്യയുമായ പമേല ചോപ്ര (74) അന്തരിച്ചു. മുംബൈയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. സിനിമ നിര്‍മാതാവ്, ഗായിക, എഴുത്തുകാരി, വസ്ത്രാലങ്കാരം എന്നീ നിലകളിലെല്ലാം തിളങ്ങിയ പമേല കഭീ കഭീ, നൂരി, കാലാ പത്താര്‍, ചാന്ദ്‌നി, ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേങ്കേ, മുജെ ദോസ്തി കരേഗെ എന്നീ ചിത്രങ്ങള്‍ക്കായി ഗാനങ്ങളും ആലപിച്ചു. ചോപ്ര കുടുംബം പ്രസ്താവനയിലൂടെയാണ് മരണവിവരം അറിയിച്ചത്.

കഭീ കഭീ എന്ന സിനിമയുടെ രചന നിര്‍വഹിച്ച പമേല, ദില്‍ തൊ പാഗല്‍ഹെയുടെ സഹ സ്‌ക്രിപ്റ്റ് റൈറ്ററുമായിരുന്നു. സില്‍സില, സവാല്‍ എന്നീ സിനിമകളുടെ വസ്ത്രാലങ്കാരവും നിര്‍വഹിച്ചു. വൈആര്‍എഫിലെ നെറ്റ്ഫ് ളിക്‌സ് ഡോക്യുമെന്ററിയില്‍ ദി റൊമാന്റിക്‌സ് ആണ് പമേല ചോപ്ര അവസാനമായി തന്റെ കയ്യൊപ്പ് പതിപ്പിച്ചത്. അതില്‍ തന്റെ ഭര്‍ത്താവിന്റെ സിനിമയിലെ യാത്രയെക്കുറിച്ചാണ് അവര്‍ പറഞ്ഞത്.

1970ലായിരുന്നു യാഷ് ചോപ്ര-പമേല ദമ്പതികളുടെ വിവാഹം. തുടര്‍ന്ന് നിരവധി സിനിമകളില്‍ അവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു. 2012ല്‍ 80-ാം വയസ്സിലാണ് യാഷ് ചോപ്ര മരിച്ചത്. സിനിമ നിര്‍മാതാവ് ആദിത്യ ചോപ്ര, നടന്‍ ഉദയ് ചോപ്ര എന്നിവര്‍ മക്കളാണ്. നടി റാണി മുഖര്‍ജി മരുമകളാണ്.

Pamela Chopra | ബോളിവുഡിലെ ബഹുമുഖ പ്രതിഭ പമേല ചോപ്ര അന്തരിച്ചു

പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തര്‍ അടക്കമുള്ളവര്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. പമേല ചോപ്രയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടെഴുതിയ ട്വീറ്റില്‍ 'ഇന്ന് ശ്രീ യാഷ് ചോപ്രയുടെ നല്ല പകുതി പാം ജി അന്തരിച്ചു. അവര്‍ ഒരു മികച്ച സ്ത്രീയായിരുന്നു. ബുദ്ധിമതിയും വിദ്യാഭ്യാസവും ഊഷ്മളതയും നര്‍മബോധവുമുള്ളവളായിരുന്നു.

യാഷ് ജിയുമായി അടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ തിരക്കഥകളിലും അവരുടെ സംഭാവനകളെക്കുറിച്ച് അറിയാം. സംഗീതത്തിലും കഴിവ് തെളിയിച്ച അവര്‍ ഒരു അസാധാരണ വ്യക്തിയായിരുന്നു' എന്നും ജാവേദ് അക്തര്‍ കുറിച്ചു.

Keywords:  Pamela Chopra, Wife Of Yash Chopra, Dies At 74,  Mumbai, News, Bollywood, Singer, Obituary, Director, Statement, Twitter, National, Cinema. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia