Pak Team | ഏകദിന ലോകകപിനായി ഇന്‍ഡ്യയിലെത്തിയ പാക് താരങ്ങള്‍ക്ക് വന്‍ വരവേല്‍പ്; കാണാനും ചിത്രങ്ങളെടുക്കാനും വിമാനത്താവളത്തില്‍ തടിച്ചുകൂടിയത് നൂറു കണക്കിന് ആരാധകര്‍
Sep 28, 2023, 15:43 IST
ഹൈദരാബാദ്: (KVARTHA) ഏകദിന ലോകകപിനായി ഇന്‍ഡ്യയിലെത്തിയ പാക് ക്രികറ്റ് താരങ്ങള്‍ക്ക് ഹൈദരാബാദ് വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്. ഏഴു വര്‍ഷത്തിനു ശേഷമാണ് പാക് ടീം ഇന്‍ഡ്യയിലെത്തുന്നത്. 2016 ട്വന്റി20 ലോകകപിനായാണ് അവസാനമായി താരങ്ങള്‍ ഇന്‍ഡ്യയില്‍ എത്തിയത്.
നൂറു കണക്കിന് ആരാധകരാണ് പാക് താരങ്ങളെ കാണാനും ചിത്രങ്ങളെടുക്കാനും വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. താരങ്ങള്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ശഹീന്‍ അഫ്രീദിയുടേയും ബാബര്‍ അസമിന്റെയും പേരുകള്‍ വിളിച്ച് ആരാധകര്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചു.
ഇന്‍ഡ്യയിലെത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പാക് ടീം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ഹൈദരാബാദിലെ പാര്‍ക് ഹയാത് ഹോടെലിലാണു പാക് താരങ്ങള്‍ക്കുള്ള താമസം ഒരുക്കിയിരിക്കുന്നത്. ഹോടെല്‍ ജീവനക്കാര്‍ താരങ്ങളെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. സന്നാഹ മത്സരത്തിനു മുന്നോടിയായി പാക് ടീം വ്യാഴാഴ്ച ഹൈദരാബാദില്‍ പരിശീലനവും തുടങ്ങി.
വെള്ളിയാഴ്ച ന്യൂസീലന്‍ഡിനെതിരെ ഹൈദരാബാദിലാണ് പാകിസ്താന്റെ ആദ്യ സന്നാഹമത്സരം. സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടത്തുക. ഒക്ടോബര്‍ മൂന്നിന് ഓസ്‌ട്രേലിയയ്‌ക്കെതിരായ സന്നാഹ മത്സരത്തിലും ആരാധകര്‍ക്കു പ്രവേശനമുണ്ടാകില്ല.

Keywords: Pakistan's cricket stars touched by heartfelt reception in India, begin world cup preparations, Hyderabad, News, Pakistan's cricket Team, Hyderabad Airport, Heartfelt Reception, Hotel, Social Media, Airport, National News.A warm welcome in Hyderabad as we land on Indian shores 👏#WeHaveWeWill | #CWC23 pic.twitter.com/poyWmFYIwK
— Pakistan Cricket (@TheRealPCB) September 27, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.