SWISS-TOWER 24/07/2023

Seema Haider | അതിര്‍ത്തി കടന്നെത്തിയ പാക് വനിത വെള്ളിത്തിരയിലേക്ക് ചുവടുവെയ്ക്കുന്നു? 'എ ടൈലര്‍ മര്‍ഡര്‍ സ്റ്റോറി'യില്‍ റോ ഉദ്യോഗസ്ഥയുടെ വേഷം നല്‍കാന്‍ നീക്കം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) പബ്ജി കളിച്ച പ്രേമഭാജനത്തോടൊപ്പം ജീവിക്കാനായി ഇന്‍ഡ്യയിലെത്തിയ പാക് വനിത സീമ ഹൈദര്‍ (30) സിനിമയിലും താരമാകാന്‍ പോകുന്നു. സീമ ഹൈദറിന് റോ (റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്) ഉദ്യോഗസ്ഥയുടെ വേഷം നല്‍കാനാണ് നീക്കം. 'എ ടൈലര്‍ മര്‍ഡര്‍ സ്റ്റോറി' എന്നാണ് സിനിമയുടെ പേര്. 
Aster mims 04/11/2022

ജനി ഫയര്‍ഫോക്‌സ് പ്രൊഡക്ഷന്‍ ഹൗസിനുവേണ്ടി നിര്‍മിക്കുന്ന ചിത്രത്തിനായി സംവിധായകന്‍ ജയന്ത് സിന്‍ഹ, ഭരത് സിങ് എന്നിവര്‍ സീമയുടെ ഒഡിഷന്‍ നടത്തി. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതിന് സീമ ഇതുവരെ സമ്മതം നല്‍കിയിട്ടില്ല. ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സേനയുടെ (എടിഎസ്) ക്ലീന്‍ ചിറ്റ് ലഭിച്ചശേഷമേ സിനിമയില്‍ അഭിനയിക്കാനാകൂവെന്ന്, പാക് ചാരസംഘടനയായ ഐഎസ്‌ഐ ഏജന്റാണെന്ന് ആരോപണം നേരിടുന്ന സീമ പറഞ്ഞു. 

അമിത് ജനിയാണ് ചിത്രത്തിന്റെ നിര്‍മാണം. ജനിയുടെ കാല്‍ തൊട്ട് വന്ദിച്ച് സീമ അനുഗ്രഹവും തേടി. സിനിമ ആരംഭിക്കുന്നതിന് എടിഎസ് റിപോര്‍ടിനായി കാത്തിരിക്കുകയാണെന്ന് ജനി പറഞ്ഞു. ഉദയ്പുരില്‍ ഭീകരര്‍ വധിച്ച തയ്യല്‍ക്കാരന്‍ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചിത്രമാണ് നിര്‍മിക്കുന്നത്. 

തുന്നല്‍ കടയില്‍ തുണി തുന്നിക്കാനെന്ന വ്യാജേനെ എത്തിയവരാണ് കനയ്യ ലാലിനെ വധിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രവാചകനുമായി ബന്ധപ്പെട്ട് മുന്‍ ബിജെപി നേതാവ് നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അവരെ പിന്തുണച്ച് കനയ്യ ലാല്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. പിന്നാലെയാണ്  പട്ടാപ്പകല്‍ കനയ്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 

Seema Haider | അതിര്‍ത്തി കടന്നെത്തിയ പാക് വനിത വെള്ളിത്തിരയിലേക്ക് ചുവടുവെയ്ക്കുന്നു? 'എ ടൈലര്‍ മര്‍ഡര്‍ സ്റ്റോറി'യില്‍ റോ ഉദ്യോഗസ്ഥയുടെ വേഷം നല്‍കാന്‍ നീക്കം


Keywords: News, National, National-News, Seema Haider, Pakistani Woman, RAW Agent, Indian Movie, Pakistani woman Seema Haider to play a RAW agent in an Indian movie.


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia