അതിര്‍ത്തി കടന്ന് ഇന്‍ഡ്യയിലെത്തിയ പാക് സ്വദേശിയായ 15കാരന്‍ പിടിയില്‍; വീട്ടില്‍നിന്ന് വഴക്കിട്ട് പോന്നതാണെന്നാണ് ബാലന്‍
Aug 3, 2021, 12:10 IST
അഹമ്മദാബാദ്: (www.kvartha.com 03.08.2021) അതിര്‍ത്തി കടന്നെത്തിയ കൗമാരക്കാരന്‍ പിടിയില്‍. അതിര്‍ത്തി കടന്ന് ഇന്‍ഡ്യയിലെത്തിയ പാക് സ്വദേശിയായ കൗമാരക്കാരനാണ് പിടിയിലായത്. ഗുജറാത്തിലെ കച് ജില്ലയിലെ ഖവ്ദയിലെ അന്താരാഷ്ട്ര അതിര്‍ത്തി കടന്നാണ് കൗമാരക്കാരന്‍ ഇന്‍ഡ്യയിലെത്തിയത്.
അതിര്‍ത്തി കടന്നെത്തിയ 15കാരനായ ബാലനെ ബി എസ് എഫ് ആണ് പിടികൂടിയത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കര്‍ ജില്ലയിലാണ് 15കാരന്റെ താമസം. പ്രാഥമിക ചോദ്യം ചെയ്യലില്‍, വീട്ടില്‍നിന്ന് വഴക്കിട്ട് പോന്നതാണെന്നാണ് ബാലന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മെഡികല്‍ പരിശോധനകള്‍ക്ക് ശേഷം 15കാരനെ പൊലീസിന് കൈമാറും.
നേരത്തെയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നു. വഴി തെറ്റിയും വഴക്കിട്ടും അതിര്‍ത്തി കടന്നെത്താറുണ്ട്. സമാനമായി ഏപ്രിലില്‍ അതിര്‍ത്തി കടന്നെത്തിയ എട്ടുവയസുകാരനെ പാകിസ്താനിലേക്ക് തന്നെ തിരികെ അയച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.