Raksha Bandhan | രക്ഷാബന്ധന്‍ ഉത്സവത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കും രാഖി അയച്ച് അതിര്‍ത്തി കടന്നെത്തിയ പാക് വനിത; വൈറലായി വീഡിയോ

 


ന്യൂഡെല്‍ഹി: (www.kvartha.com) നേപാള്‍ വഴി അതിര്‍ത്തി കടന്ന് അനധികൃതമായി ഇന്‍ഡ്യയിലെത്തി രാജ്യത്തെ ഞെട്ടിച്ച പബ്ജി പ്രണയ നായിക വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. രക്ഷാബന്ധന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് എന്നിവര്‍ക്ക് പാകിസ്താന്‍ സ്വദേശി സീമ ഹൈദര്‍ രാഖികള്‍ അയച്ചതാണ് വാര്‍ത്തകളില്‍ നിറയുന്നത്. 

രക്ഷാബന്ധന്‍ ഉത്സവത്തിന് മുന്നോടിയായി താന്‍ രാഖികള്‍ അയച്ചതായി സ്ഥിരീകരിച്ച് സീമ ഹൈദര്‍ പോസ്റ്റല്‍ സ്ലിപ് ഉള്‍പെടെ കാണിച്ച് കൊണ്ട് വീഡിയോ പുറത്ത് വിടുകയായിരുന്നു. ആഗസ്റ്റ് 30 നാണ്  രക്ഷാബന്ധന്‍ വരുന്നത്. ഇന്‍ഡ്യയില്‍ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് രക്ഷാബന്ധന്‍. സഹോദരിമാര്‍ അവരുടെ ബന്ധത്തിന്റെയും സംരക്ഷണത്തിന്റെയും പ്രതീകമായി സഹോദരന്മാരുടെ കൈത്തണ്ടയില്‍ അലങ്കാര നൂല്‍ ആയ 'രാഖി' കെട്ടുന്നതാണ് ചടങ്ങ്.

പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള സീമ, ഇന്‍ഡ്യയില്‍ എത്തിയ ശേഷം 'തീജ്', 'നാഗ് പഞ്ച്മി' എന്നിവയുള്‍പെടെയുള്ള ഹിന്ദു ഉത്സവങ്ങളില്‍ പങ്കാളിയായിരുന്നു. സ്വാതന്ത്ര്യ ദിനത്തില്‍  'ഹര്‍ ഘര്‍ തിരംഗ' കാംപയിനില്‍ അണിചേരുകയും നോയിഡയിലെ വസതിയില്‍ അഭിഭാഷകനായ എപി സിങ്ങിനൊപ്പം ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു. 

പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ കാമുകനെ കാണാന്‍ തന്റെ നാല് മക്കളുമായി ഇന്‍ഡ്യയില്‍ എത്തിയ സീമ ഹൈദറിന്റെ (30) വാര്‍ത്തകള്‍ രാജ്യമാകെ ചര്‍ച്ചയായിരുന്നു. സച്ചിന്‍ മീണ (22) എന്ന യുവാവിനൊപ്പം കഴിയാനാണ് സീമ അനധികൃതമായി ഇന്‍ഡ്യയിലേക്ക് എത്തിയത്.

Raksha Bandhan | രക്ഷാബന്ധന്‍ ഉത്സവത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കും രാഖി അയച്ച് അതിര്‍ത്തി കടന്നെത്തിയ പാക് വനിത; വൈറലായി വീഡിയോ


Keywords:  News, National, National-News, Video, Pakistani Bhabhi, Seema Haider, Rakhi, PM Modi, Amit Shah, UP CM, Yogi Adityanath, Raksha Bandhan, Video, Pakistani Bhabhi Seema Haider Sends Rakhi To 'Bhai' PM Modi, Amit Shah, UP CM Yogi Adityanath Ahead Of Raksha Bandhan, WATCH Viral Video.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia