ഇനി കള്ളനോട്ടുകള്‍ നിര്‍മിക്കാന്‍ പാക്കിസ്ഥാന് കഴിയില്ലെന്ന് ഇന്റലിജന്‍സ്

 


ന്യൂഡല്‍ഹി:(www.kvartha.com 10.11.2016) ഇന്ത്യയിലേക്ക് കള്ളനോട്ടുകള്‍ കയറ്റിവിടുന്നത് പാക്കിസ്ഥാനാണെന്ന ആരോപണം ഇനി അവസാനിപ്പിക്കാം. അസാധുവാക്കിയ പഴയ നോട്ടുകള്‍ക്കുപകരം പുതിയ നോട്ടുകള്‍ പുറത്തിറങ്ങുന്നതോടെ കള്ളനോട്ടുകള്‍ നിര്‍മിക്കാന്‍ പാക്കിസ്ഥാന് കഴിയില്ലെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍.

ഇന്ത്യയിലേക്ക് കള്ളനോട്ടുകള്‍ പ്രധാനമായും എത്തുന്നത് പാകിസ്ഥാനില്‍ നിന്നാണെന്നുള്ള ആരോപണം ഏറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. വര്‍ഷംതോറും ഏകദേശം 70 കോടിയുടെ കള്ളനോട്ടുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് പാക്കിസ്ഥാന്‍ എത്തിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. അതേസമയം ആര്‍ക്കും പകര്‍ത്താന്‍ കഴിയാത്ത തരത്തിലുള്ള സുരക്ഷാ രീതികളാണ് പുതിയ നോട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.

നോട്ടുകള്‍ അച്ചടിക്കുന്നതിനു ആറു മാസം മുന്‍പുതന്നെ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്ങും ഇന്റലിജന്‍സ് ബ്യൂറോയും ഡിആര്‍ഐയും ഇവയുടെ സവിശേഷതകള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തിയതാണ്.

ഇനി കള്ളനോട്ടുകള്‍ നിര്‍മിക്കാന്‍ പാക്കിസ്ഥാന് കഴിയില്ലെന്ന് ഇന്റലിജന്‍സ്


Keywords: New Delhi, National, India, Pakistan, Fake money, Rupees, Indian,  Pakistan won't be able to copy new notes: Intelligence agencies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia