വാഗാ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഏറ്റവും നീളം കൂടിയ പതാക ഉയർത്തും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമൃത്സര്‍: (www.kvartha.com 07.07.2017) വാഗാ അതിർത്തിയിൽ പാകിസ്ഥാന്റെ ഏറ്റവും നീളം കൂടിയ ദേശീയ പതാക നാട്ടാൻ പദ്ധതികൾ ആരംഭിച്ചു. 350 മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഇന്ത്യയുടെ ഏറ്റവും ഉയരമുള്ള ദേശീയ പതാക തകർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാൻ 400 മീറ്റർ ഉയരത്തിൽ ദേശീയ പതാക സ്ഥാപിക്കാൻ ഒരുങ്ങുന്നത്. പതാക സ്ഥാപിക്കുന്നതിനായി പ്രദേശത്തെ മരങ്ങള്‍ വെട്ടിത്തുടങ്ങിയെന്ന് പാകിസ്ഥാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പദ്ധതി വിജയകരമായി പൂർത്തിയായാൽ ഉയരത്തില്‍ ലോകത്തിലെ എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന പതാകയാകും പാകിസ്ഥാന്റേത്.  2017 മാർച്ച്  അഞ്ചിന്, അട്ടാരിയിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയെങ്കിലും രണ്ട് ദിവസത്തിനകം ശക്തമായ കാറ്റടിച്ചതിനാൽ പതാക കീറിപ്പോയിരുന്നു. അതിനുശേഷം അഞ്ചു തവണ പതാക മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ഒരുതവണ, വാഗാ അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സൈന്യങ്ങളുടെ പരേഡിനിടയ്ക്ക് ഇന്ത്യന്‍ പതാക താഴെവീഴുകയും ചെയ്തിരുന്നു. ഇത് ഇന്ത്യൻ അധികാരികൾക്ക് കടുത്ത അപമാനമാണ് ഉണ്ടാക്കിയത്.
 
വാഗാ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഏറ്റവും നീളം കൂടിയ പതാക ഉയർത്തും

ലാഹോറിൽ നിന്ന് കാണാവുന്ന ഏറ്റവും ഉയരമുള്ള പതാക പാക് ഭരണകൂടത്തിന്റെ അഭിമാനത്തെ ക്ഷതമേല്‍പ്പിക്കുന്നു എന്ന് പാകിസ്ഥാൻ അധികൃതർ ചിന്തിച്ചിട്ടുണ്ടാകാം. അതുകൊണ്ടായിരിക്കാം അവർ ഇത്തരത്തിലുള്ളൊരു പദ്ധതിക്ക് തുടക്കമിട്ടതെന്നു ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഡി എസ് സരൺ അഭിപ്രായപ്പെട്ടു.

Summary: While the authorities in India are still struggling with the vexed problem of frequent damage to the country's tallest flag, installed at a height of 350 feet, at Attari due to strong winds, Pakistan has announced to hoist its national flag atop 400-foot flagpole at Wagah border. According to media reports in Pakistan, the government has begun preparations for the project and started clearing the space by cutting down trees. If hoisted successfully, the flag would be the eighth tallest flag in the world.

Keywords: National, India, Pakistan, National Flag, Lahore, Border, Country, Record, News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia