മരിച്ചത് സ്ഥിരീകരിക്കാത്ത വാര്‍ത്തയ്ക്ക് 'മരിച്ചില്ലല്ലോ' എന്ന സങ്കടം; മരണത്തിന് ചിരിക്കുന്ന ഇമോജികളും; ബിപിന്‍ റാവതിന്റെ മരണത്തില്‍ പാകിസ്താന്‍ ട്വിറ്റെര്‍ ഹാന്‍ഡിലുകളുടെ പ്രതികരണം ഞെട്ടിപ്പിക്കുന്നത്
Dec 9, 2021, 16:09 IST
ന്യൂഡെല്‍ഹി: (www.kvartha.com 09.12.2021) ഇന്‍ഡ്യന്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവതിന്റെ മരണത്തില്‍ പാകിസ്താന്‍ ട്വിറ്റെര്‍ ഹാന്‍ഡിലുകളുടെ പ്രതികരണം ഞെട്ടിപ്പിക്കുന്നത്. പരിഹസിച്ചും സന്തോഷിച്ചുമാണ് ദുഃഖവാര്‍ത്തയെ അവര്‍ സ്വീകരിച്ചത്. പലരും ചിരിക്കുന്ന ഇമോജികളുപയോഗിച്ചാണ് വാര്‍ത്തയ്ക്ക് പ്രതികരണമറിയിച്ചത്.
അപകടം നടന്ന ആദ്യമണിക്കൂറില്‍ ബിപിന്‍ റാവത് മരിച്ചത് സ്ഥിരീകരിച്ചിരുന്നില്ല. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നായിരുന്നു റിപോര്‍ടുകള്‍. ഈ വാര്‍ത്തക്ക് സങ്കടമായിരുന്നു പ്രതികരണം, ബിപിന്‍ റാവത് മരിച്ചില്ലല്ലോ എന്നാണ് സീഷാന്‍ അഫ്രീദി എന്നയാള്‍ ട്വീറ്റ് ചെയ്തത്. ചിലര്‍ ബിപിന്‍ റാവത് നരകത്തില്‍പോകട്ടെയെന്നും മരണം പെരുന്നാളാണെന്നു ട്വീറ്റ് ചെയ്തു.
ബിപിന്‍ റാവതിന്റെ മരണത്തിന് പിന്നില്‍ ഇന്‍ഡ്യന്‍ വ്യോമസേനയാണെന്നായിരുന്നു ഒരാളുടെ ട്വീറ്റ്. യുപി തെരഞ്ഞെടുപ്പില്‍ സഹാതപ തരംഗത്തിനായി ഇന്‍ഡ്യന്‍ സര്‍കാരാണ് റാവതിന്റെ മരണത്തിന് പിന്നിലെന്നും ചിലര്‍ ആരോപിച്ചു. ന്യൂസ് 18 ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.
ബിപിന്‍ റാവതും ഭാര്യയുമടക്കം 14 പേര്‍ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്‌റ്റെര്‍ ബുധനാഴ്ച ഉച്ചയോടെയാണ് തമിഴ്നാട്ടിലെ കൂനൂരില്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത് ഉള്‍പടെയുള്ള 13 പേരുടെ ഭൗതിക ശരീരം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര കോയമ്പതൂര്‍ സൂലൂരിലെ വ്യോമ താവളത്തിലേക്ക് തിരിച്ചു. വെലിംങ്ങ്ടണ്‍ സൈനിക പരേഡ് ഗ്രൗന്‍ഡില്‍ നിന്ന് റോഡ് മാര്‍ഗമാണ് യാത്ര.
പരേഡ് ഗ്രൗന്‍ഡില്‍ പൂര്‍ണ്ണ ബഹുമതികള്‍ നല്‍കിയാണ് സൈനിക ഉദ്യോഗസ്ഥരെ യാത്രയാക്കിയത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, വ്യോമസേന മേധാവി വി ആര്‍ ചൗധരി, തമിഴ്നാട് മന്ത്രിസഭയിലെ അംഗങ്ങള്‍, ഗവര്‍ണര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വിലാപ യാത്രയ്ക്ക് നാട്ടുകാര്‍ വഴിനീളെ പുഷ്പ വൃഷ്ടി നടത്തി. വൈകിട്ടോടെ സുലൂരിലെ വ്യോമ താവളത്തിലെത്തുന്ന ഭൗതിക ശരീരങ്ങള്‍ പ്രത്യേക വിമാനത്തില്‍ ഡെല്‍ഹിയിലേക്ക് പുറപ്പെടും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.