SWISS-TOWER 24/07/2023

പാകിസ്ഥാനില്‍ നിന്നും സുഷമ സ്വരാജ് തിരികെ കൊണ്ടുവന്ന ഗീത ഇനി അനാഥയല്ല; അമ്മയെ ഇന്ത്യയില്‍ നിന്നും കണ്ടെത്തി; തിരിച്ചറിഞ്ഞത് ഡി എന്‍ എ ടെസ്റ്റിലൂടെ

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 11.03.2021) പാകിസ്ഥാനില്‍ നിന്നും സുഷമ സ്വരാജ് തിരികെ കൊണ്ടുവന്ന ഗീത ഇനി അനാഥയല്ല, അവള്‍ തന്റെ അമ്മയെ ഇന്ത്യയില്‍ നിന്നും കണ്ടെത്തി. ഡി എന്‍ എ ടെസ്റ്റിലൂടെയാണ് ഗീതയുടെ അമ്മയെ തിരിച്ചഞ്ഞത്.

കുട്ടിയായിരിക്കെ സംഝോതാ എക്സ്പ്രസില്‍ അബദ്ധത്തില്‍ പാകിസ്ഥാനിലേക്ക് പോയ ഗീത പിന്നീട് 12 വര്‍ഷത്തിന് ശേഷം 2015ലാണ് ജന്മനാട്ടിലേക്ക് തിരികെയെത്തിയത്. ബധിരയും മൂകയുമായ ഗീതയെ തിരികെയെത്തിക്കാന്‍ അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ആണ് മുന്‍കൈയെടുത്തത്. പാകിസ്ഥാനില്‍ നിന്നും സുഷമ സ്വരാജ് തിരികെ കൊണ്ടുവന്ന ഗീത ഇനി അനാഥയല്ല; അമ്മയെ ഇന്ത്യയില്‍ നിന്നും കണ്ടെത്തി; തിരിച്ചറിഞ്ഞത് ഡി എന്‍ എ ടെസ്റ്റിലൂടെ
Aster mims 04/11/2022 അന്നുമുതല്‍ ഇന്ത്യയിലെ തന്റെ ബന്ധുക്കളെ അന്വേഷിക്കുന്ന 29കാരിയായ ഗീതയ്ക്ക് ഒടുവില്‍ ഇപ്പോള്‍ സ്വന്തം അമ്മയെ തിരികെ ലഭിച്ചിരിക്കുകയാണ്. പാകിസ്ഥാനിലെത്തിയ ഗീതയെ അവിടെ പ്രശസ്തമായ ഏധി ഫൗണ്ടേഷന്റെ ഒരു പ്രവര്‍ത്തകനാണ് സംരക്ഷിച്ചത്. ഫാത്വിമ എന്ന പേരും നല്‍കി. എന്നാല്‍ പിന്നീട് ഹിന്ദു പെണ്‍കുട്ടിയാണ് എന്ന് മനസിലാക്കിയ അവര്‍ അവള്‍ക്ക് ഗീത എന്ന് പേരിട്ടു.

ഗീതയ്ക്ക് സ്വന്തം അമ്മയെ ലഭിച്ച വിവരം അറിയുന്നതും ഏധി ഫൗണ്ടേഷനില്‍ നിന്നാണ്. ഫൗണ്ടേഷന്റെ നടത്തിപ്പുകാരിയായ ബില്‍കിസ് ഏധിയോട് ഗീത തന്നെ അറിയിച്ചതാണ് ഇക്കാര്യം. ഗീതയുടെ ശരിക്കുളള പേര് രാധ വാഘ്മറെ എന്നാണെന്നും മഹാരാഷ്ട്രയിലെ നയിഗാവൊന്‍ ഗ്രാമത്തില്‍ നിന്നാണ് ഗീതയ്ക്ക് അമ്മയെ ലഭിച്ചതെന്നും ബില്‍ക്കിസ് അറിയിച്ചു.

ഡിഎന്‍എ ടെസ്റ്റിലൂടെയാണ് തന്റെ അമ്മയെ ഗീതയ്ക്ക് തിരിച്ചറിയാന്‍ സാധിച്ചത്. ഗീതയുടെ അച്ഛന്‍ കുറച്ച് നാള്‍മുന്‍പ് മരണമടഞ്ഞു. പുനര്‍ വിവാഹം ചെയ്ത അമ്മ മീന ഇപ്പോഴും നയിഗാവൊന്‍ ഗ്രാമത്തിലുണ്ട്.

Keywords:  5 years after returning to India from Pakistan, Geeta finds her birth mother, New Delhi, News, Politics, Foreigners, Marriage, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia