‘ലോകം ഇൻഡ്യൻ പാസ്‌പോർടിനെ ബഹുമാനിക്കുന്നു’; വീണ്ടും പുകഴ്ത്തി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

 


ന്യൂഡെൽഹി: (www.kvartha.com 02.04.2022) ഇൻഡ്യൻ പാസ്‌പോർടിനെ ലോകം ബഹുമാനിക്കുന്നുവെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 'ഇൻഡ്യയുടെ വിദേശനയം നോക്കൂ. അവർ എല്ലാവരോടും സംസാരിക്കുന്നു. ഇൻഡ്യയുടെ പാസ്‌പോർടിന്റെ ബഹുമാനവും പാകിസ്താൻ പാസ്‌പോർടിന് നൽകുന്ന ബഹുമാനവും കാണുക', അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞു. എല്ലാവരുമായും സൗഹൃദം പുലർത്തണം എന്നതായിരിക്കണം നമ്മുടെ വിദേശ നയമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
  
‘ലോകം ഇൻഡ്യൻ പാസ്‌പോർടിനെ ബഹുമാനിക്കുന്നു’; വീണ്ടും പുകഴ്ത്തി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഇത് രണ്ടാം തവണയാണ് ഇമ്രാൻ ഇൻഡ്യയെ പുകഴ്ത്തുന്നത്. നേരത്തെ ഒരു പൊതുയോഗത്തിൽ സംസാരിക്കവെ, സ്വന്തം ആളുകൾക്ക് അനുകൂലമായ സ്വതന്ത്ര വിദേശനയമാണ് ഇൻഡ്യയുടേതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ഇൻഡ്യയോടുള്ള ഇമ്രാന്റെ പുതിയ സ്‌നേഹം പാകിസ്താൻ പ്രതിപക്ഷത്തിന്റെ രൂക്ഷമായ പ്രതികരണങ്ങൾ ക്ഷണിച്ചു വരുത്തി. ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് ശഹ്ബാസ് ശരീഫ് ഇതിനെ 'ഇതുവരെയുള്ള ഏറ്റവും വിചിത്രമായ പ്രസ്താവന' എന്ന് വിശേഷിപ്പിച്ചു.

Keywords: New Delhi, India, News, Pakistan, Prime Minister, Imran Khan, Narendra Modi, Passport, National, Leader, Pakistan PM Imran Khan praises India again, says 'world respects Indian passport'.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia