അതിര്‍ത്തിയില്‍ വെടിവെയ്പ്; ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു, 6 ജവാന്മാര്ക്ക് പരിക്ക്
Jun 13, 2014, 11:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജമ്മു: (www.kvartha.com 13.06.2014) പാക്കിസ്താന് വീണ്ടും അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
പാക് വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെടുകയും ആറ് ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ രജൗറിയിലും പൂഞ്ചിലുമാണ് പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാക്ക് വെടിവെയ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ സേന തിരിച്ചടിച്ചു.
റോക്കറ്റുകളില്‍ ഘടിപ്പിക്കുന്ന ഗ്രനേഡുകളും മറ്റും ഉപയോഗിച്ചാണ് പാക്കിസ്ഥാന് ആക്രമണം നടത്തിയത്. ഒന്നര മണിക്കൂറോളം ആക്രമണം നീണ്ടുനിന്നു. പാക്കിസ്ഥാന് കഴിഞ്ഞ ദിവസം നടത്തിയ കുഴിബോംബ് സ്ഫോടനത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടിരുന്നു. കശ്മീരിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും പാക് ആക്രമണം നടന്നുവെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ഒട്ടേറെ കന്നുകാലികള്‍ക്കും ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചു.
നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇന്ത്യ-പാക് നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമെന്നോണം മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും എത്തിയിരുന്നു. അതേസമയം ഇന്ത്യ- പാക് സമാധാന ചര്‍ച്ചകള്‍ക്ക് തുരങ്കം വെയ്ക്കുന്നതാണ് അതിര്‍ത്തിയില്‍ ഇപ്പോള്‍ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം.

Keywords: Pakistan, Gun attack, Rocket attack, Jawans, Kashmir, Chief Minister, Narendra Modi, Prime Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.