Arrested | പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി പാക് യുവതിയും 4 കുട്ടികളും നോയിഡയില്‍; പിന്നീട് സംഭവിച്ചത്
Jul 3, 2023, 21:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നോയിഡ: (www.kvartha.com) പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി ഉത്തര്‍പ്രദേശിലെ നോയിഡയില്‍ എത്തിയ പാക് യുവതിയും നാലു കുട്ടികളും അറസ്റ്റില്‍. നിയമവിരുദ്ധമായാണ് ഇവര്‍ നോയിഡയിലെത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തതെന്ന് ഗ്രേറ്റര്‍ നോയിഡ പൊലീസ് ഡപ്യൂടി കമിഷണര്‍ സാദ് മിയ ഖാന് പറഞ്ഞു.
ഓണ്‍ലൈനായി പബ്ജി കളിക്കുന്നതിനിടെയാണ് സീമ ഗുലാം ഹെയ്ദര്‍ എന്ന യുവതി സചിന് എന്ന യുവാവിനെ പരിചയപ്പെട്ടത്. ഇന്‍ഡ്യയിലെത്തിയ യുവതിയെയും കുട്ടികളെയും യുവാവ് ഗ്രേറ്റര്‍ നോയിഡയിലെ റബുപുര ഏരിയയിലെ ഒരു വാടക വീട്ടില്‍ താമസിപ്പിച്ചുവരികയായിരുന്നു. മേയ് മാസത്തിലാണ് ഇവര്‍ വീട് വാടകയ്ക്കെടുത്തതെന്ന് ഉടമ ബ്രിജേഷ് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
യുവതിയേയും മക്കളേയും അനധികൃതമായി പാര്‍പിച്ച വിവരം അറിഞ്ഞ് ലോകല്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സചിന് അവരുമായി സ്ഥലം വിട്ടിരുന്നു. നേപാള്‍ വഴി കഴിഞ്ഞ മാസമാണ് ഇവര്‍ അനധികൃതമായി കുഞ്ഞുങ്ങളുമായി ഇന്‍ഡ്യയിലെത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. യുവതിക്കൊപ്പം സചിനേയും അറസ്റ്റുചെയ്തിട്ടുണ്ട്.
ഓണ്‍ലൈനായി പബ്ജി കളിക്കുന്നതിനിടെയാണ് സീമ ഗുലാം ഹെയ്ദര്‍ എന്ന യുവതി സചിന് എന്ന യുവാവിനെ പരിചയപ്പെട്ടത്. ഇന്‍ഡ്യയിലെത്തിയ യുവതിയെയും കുട്ടികളെയും യുവാവ് ഗ്രേറ്റര്‍ നോയിഡയിലെ റബുപുര ഏരിയയിലെ ഒരു വാടക വീട്ടില്‍ താമസിപ്പിച്ചുവരികയായിരുന്നു. മേയ് മാസത്തിലാണ് ഇവര്‍ വീട് വാടകയ്ക്കെടുത്തതെന്ന് ഉടമ ബ്രിജേഷ് മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
Keywords: Pak woman comes to India with 4 kids to be with man she met while playing PUBG, Noida, News, PUBG, Children, Arrested, Police, Rented House, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.