തങ്ങള്‍ക്ക് യുദ്ധഭ്രാന്താണെന്ന് പറഞ്ഞു പരത്തുന്നു; സുന്‍ജ്വാന്‍ ആക്രമണത്തില്‍ പങ്കില്ല, ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്നും പാകിസ്ഥാന്‍

 


ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com 12.02.2018) ജമ്മു കശ്മീരിലെ സുന്‍ജ്വാന്‍ കരസേന ക്യാംപില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍. അക്രമത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച പാകിസ്ഥാന്‍ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനു മുന്‍പ് ഇന്ത്യന്‍ മാധ്യമങ്ങളും ഉദ്യോഗസ്ഥരും ഉത്തരവാദിത്തമില്ലാത്ത പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് വിമര്‍ശിക്കുകയും ചെയ്തു.

തങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്ന ഇന്ത്യ, ഞങ്ങള്‍ക്ക് യുദ്ധഭ്രാന്താണെന്ന് പറഞ്ഞു പരത്തുകയാണെന്നും ഇന്ത്യന്‍ മാധ്യമങ്ങളില്‍ പാകിസ്ഥാനെതിരെ ദുഷ്ടാരോപണങ്ങള്‍ നല്‍കുന്നതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും പ്രത്യേക വിഭാഗങ്ങള്‍ തന്നെയുണ്ടെന്നും പാക് വിദേശകാര്യ വക്താവ് ആരോപിച്ചു. എന്നാല്‍ ഇന്ത്യയുടെ ഈ ആരോപണങ്ങള്‍ തെറ്റാണെന്നും പാകിസ്ഥാനെ മനപൂര്‍വം കരിവാരിതേയ്ക്കുകയാണെന്നും രാജ്യാന്തരസമൂഹം മനസിലാക്കുമെന്നും വക്താവ് പറഞ്ഞു.

  തങ്ങള്‍ക്ക് യുദ്ധഭ്രാന്താണെന്ന് പറഞ്ഞു പരത്തുന്നു; സുന്‍ജ്വാന്‍ ആക്രമണത്തില്‍ പങ്കില്ല, ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്നും പാകിസ്ഥാന്‍

ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് സുന്‍ജ്വാനിലെ സൈനിക ക്യാപില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ ക്യാമ്പിലും ക്വാര്‍ട്ടേഴ്‌സിനും നേരെ വെടിയുതിര്‍ത്തത്. ജമ്മു- പഠാന്‍കോട്ട് ബൈപാസിനോടു ചേര്‍ന്നുള്ള ഇന്‍ഫന്‍ട്രി വിഭാഗം 36 ബ്രിഗേഡിന്റെ ക്യാംപിലേക്ക് സൈനിക വേഷത്തില്‍ കനത്ത ആയുധശേഖരവുമായി ഭീകരര്‍ ഇരച്ചുകയറുകയായിരുന്നു. ക്യാംപിന്റെ പിന്‍ഭാഗത്തെ കാവല്‍ക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം കുടുംബങ്ങള്‍ താമസിക്കുന്ന ഭാഗത്ത് ഒളിച്ചതുമൂലമാണ് ഇവരെ തുരത്താന്‍ വൈകിയത്. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ മൂന്നാമത്തെ ഭീകരനെയും വകവരുത്തി സൈനിക നടപടികള്‍ സേന അവസാനിപ്പിച്ചു.

ഒരു ദിവസം മുഴുവനും നീണ്ടുനിന്ന ആക്രമണത്തില്‍ അഞ്ചു ജവാന്മാരാണു വീരമൃത്യു വരിച്ചത്. ആറു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. 2016 നവംബര്‍ 29നു നഗ്രോട്ടയിലെ സൈനിക ക്യാംപില്‍ ഇരച്ചുകയറി മൂന്നു ഭീകരര്‍ നടത്തിയ സമാനമായ ആക്രമണത്തില്‍ രണ്ട് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ ഏഴു പേര്‍ വീരമൃത്യു വരിച്ചിരുന്നു.

Keywords: Pak Denies Involvement in Attack on Jammu Army Camp, Accuses India of Creating ‘War Hysteria’, Srinagar, News, Politics, Pakistan, Allegation, Media, Report, Terror Attack, Injured, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia