കൊവിഡ് ചാരിറ്റി ഫണ്ടിലേക്ക് പണം കണ്ടെത്താന്‍ ജഗ്ഗി വാസുദേവിന്റെ പെയിന്റിംഗ് ലേലത്തില്‍ വിറ്റത് 4.14 കോടി രൂപയ്ക്ക്
May 1, 2020, 17:34 IST
ADVERTISEMENT
കോയമ്പത്തൂര്‍: (www.kvartha.com 01.05.2020) കൊവിഡ്-19 ചാരിറ്റി ഫണ്ടിലേക്ക് പണം കണ്ടെത്താന്‍ സദ്ഗുരു ജഗ്ഗി വാസുദേവ് സ്വന്തം പെയിന്റിംഗ് ലേലം ചെയ്തത് 4.14 കോടി രൂപക്ക്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇഷ ഫൗണ്ടേഷന്‍ നടത്തുന്ന ബീറ്റ് ദ വൈറസ് പ്രചാരണത്തിന് പണം കണ്ടെത്താനാണ് ചിത്രം ലേലം ചെയ്തത്. അഞ്ചടി നീളവും വീതിയുമുള്ള ക്യാന്‍വാസിലായിരുന്നു അബ്സ്ട്രാക്ട് ശൈലിയിലുള്ള ചിത്രം.
ടു ലൈവ് ടോട്ടലി എന്ന പേരിട്ട ചിത്രത്തില്‍ ഉറുമ്പ് മുതല്‍ ഡോള്‍ഫിന്‍ വരെയുള്ള ജീവികള്‍ ഇടംപിടിച്ചു. കൊവിഡ് പ്രതിരോധം തന്നെയായിരുന്നു ചിത്രത്തിന്റെ വിഷയം. ഇതൊരു മഹത്തായ പെയിന്റിംഗ് അല്ലെന്നും താന്‍ വലിയ ചിത്രകാരനല്ലെന്നും ജഗ്ഗി വാസുദേവ് പറഞ്ഞു.
ഇഷ ഫൗണ്ടേഷനിലെ 700 വളന്‍ഡിയര്‍മാര്‍ പാചകം ചെയ്ത ഭക്ഷണവും പ്രതിരോധം വര്‍ധിപ്പിക്കുന്നതിനുള്ള പാനീയവും വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോയമ്പത്തൂരിലെ തൊണ്ടമുത്തൂര്‍ ബ്ലോക്കിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ഇഷ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് നടക്കുന്നതെന്ന് ഫൗണ്ടേഷന്‍ അധികൃതര്‍ പറഞ്ഞു.
ബ്ലോക്കിലെ പാവങ്ങളെ സഹായിക്കാനും ഭക്ഷണമില്ലാത്തവര്‍ക്ക് ഭക്ഷണമെത്തിക്കാനുമാണ് ഫണ്ട് കണ്ടെത്തുന്നതെന്നും ജഗ്ഗി വാസുദേവ് പറഞ്ഞു. ജനത്തെ ബോധവത്കരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനത്തോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കാനുള്ള ഉപകരണങ്ങള്‍ ഫൗണ്ടേഷന്‍ നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് ജഗ്ഗി വാസുദേവ് പൂര്‍ണ പിന്തുണയാണ് നല്‍കിയത്.

Keywords: News, National, Painter, Charity, Funds, Help, Painting by sadhguru for covid-19 charity fund collected rs 4.14 crore
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.