സൈനികരുടെ ധീരതയും ത്യാഗവും ഒരിക്കലും രാജ്യം മറക്കില്ല, അവരുടെ നഷ്ടം വേദനാജനകമാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 17.06.2020) ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ ഇന്ത്യ- ചൈന ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സൈനികരുടെ ധീരതയും ത്യാഗവും ഒരിക്കലും രാജ്യം മറക്കില്ലെന്നും അവരുടെ നഷ്ടം വേദനാജനകമാണെന്നും രാജ്‌നാഥ് ട്വിറ്ററിലൂടെ പ്രതികരിച്ചു. സംഘര്‍ഷത്തിന് ശേഷം രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് പ്രതികരണമുണ്ടാകുന്നത് ഇത് ആദ്യമായാണ്.

ഗല്‍വാനിലെ സൈനികരുടെ നഷ്ടം അങ്ങേയറ്റം വേദനാജനകവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. മാതൃകാപരമായ ധൈര്യവും വീര്യവും കര്‍മത്തില്‍ പ്രകടിപ്പിച്ച നമ്മുടെ സൈനികര്‍, ഇന്ത്യന്‍ സൈന്യത്തിന്റെ ഉയര്‍ന്ന പാരമ്പര്യമനുസരിച്ച് ജീവ ത്യഗം ചെയ്തു.

സൈനികരുടെ ധീരതയും ത്യാഗവും ഒരിക്കലും രാജ്യം മറക്കില്ല, അവരുടെ നഷ്ടം വേദനാജനകമാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

രാജ്യം ഇത് ഒരിക്കലും മറക്കില്ല. വീണുപോയ സൈനികരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അവരോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു എന്നും അവരുടെ ധീരതയില്‍ രാജ്യം അഭിമാനം കൊള്ളുന്നു എന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

അതേസമയം ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നും അതിര്‍ത്തിയില്‍ എന്തു സംഭവിക്കുന്നുവെന്ന് രാജ്യത്തോട് തുറന്നുപറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Keywords:  "Painful": Rajnath Singh On Soldiers Killed In Action In Ladakh, New Delhi, News, Twitter, Clash, China, Military, Dead, Rahul Gandhi, Criticism, National, Trending.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia