കൈക്കൂലി കേസില്‍ മൈക്രോമാക്‌സ് ഉടമകളെ സി.ബി.ഐ അറസ്റ്റു ചെയ്തു

 


ADVERTISEMENT

ന്യൂഡല്‍ഹി:  പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സിന്റെ ഉടമകളെ സിബിഐ അറസ്റ്റ് ചെയ്തു. 30 ലക്ഷം രൂപ കൈക്കൂലി നല്‍കിയ കേസിലാണ്  മൈക്രോമാക്‌സിന്റെ രണ്ട് ഉടമകളെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. വിരുന്നു ഹാളിന്റെ ക്ലിയറന്‍സിനു വേണ്ടി നോര്‍ത്ത് ഡല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പറേഷന്റെ  എഞ്ചിനീയര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയ കേസിലാണ് ഇവരെ അറസ്റ്റു ചെയ്തത്. ഉടമകളെ കൂടാതെ മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയര്‍മാരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്്.

കൈക്കൂലി കേസില്‍ മൈക്രോമാക്‌സ് ഉടമകളെ സി.ബി.ഐ അറസ്റ്റു ചെയ്തു
മൈക്രോമാക്‌സ് കമ്പനിയുടെ  ഉടമകളായ രാഗേഷ് അഗര്‍വാള്‍, മനേഷ് തുലി എന്നിവര്‍ വിരുന്നു ഹാളിന്റെ ക്ലിയറന്‍സിനായി എഞ്ചിനീയര്‍മാര്‍ക്ക് കൈക്കൂലി നല്‍കുന്ന അവസരത്തിലാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.

അറസ്റ്റിനു ശേഷം മൈക്രോമാക്‌സ് കമ്പനിയുടെ ഉദ്യോഗസ്ഥരുടെ വീടും മറ്റു സ്ഥാപനങ്ങളുള്‍പെടുന്ന 15 ഓളം സ്ഥലങ്ങളില്‍ സി.ബി.ഐ സംഘം റെയ്ഡ് നടത്തിയിരുന്നു. അറസ്റ്റിലായ എഞ്ചിനീയര്‍ കപില്‍ദേവിന്റെ വീട്ടില്‍ നിന്നും 40 ലക്ഷം രൂപ സി.ബി.ഐ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. സംഭവത്തെ കുറിച്ച് മൈക്രോമാക്‌സ് കമ്പനി ഇതുവരെ ഔദ്യോഗികമായി  പ്രതികരിച്ചിട്ടില്ല.

Also Read: 
കളവു ചെയ്ത ബൈക്കുമായി ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

Keywords:  Micromax mobiles, Bribery case, C.B.I, Arrest, New Delhi, Engineers, Raid, National, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia