PM-Kisan | പിഎം കിസാൻ യോജനയുടെ ആനുകൂല്യം ലഭിക്കുന്നുണ്ടോ? യോഗ്യതയില്ലെങ്കിൽ പണം തിരികെ നൽകേണ്ടി വരും! 81,000 പേരുടെ പട്ടിക പുറത്തിറക്കി
Sep 11, 2023, 16:45 IST
ന്യൂഡെൽഹി: (www.kvartha.com) പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന (PM Kisan) തെറ്റായ രീതിയിൽ പ്രയോജനപ്പെടുത്തുന്നവരെ സംബന്ധിച്ച് പുതിയ അപ്‌ഡേറ്റ് വന്നിരിക്കുന്നു. പ്രധാനമന്ത്രി കിസാൻ യോജനയുടെ ആനുകൂല്യങ്ങൾ നേടിയ 81,000 അർഹതയില്ലാത്ത കർഷകരിൽ നിന്ന് പണം പിടിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ബിഹാർ സർക്കാർ പൊതുമേഖലാ ബാങ്കുകളോട് നിർദേശിച്ചു. ആദായനികുതി അടയ്ക്കുന്നതിനാലോ മറ്റ് കാരണങ്ങളാലോ ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ കേന്ദ്രസർക്കാർ യോഗ്യരല്ലെന്ന് കണ്ടെത്തിയവരാണ് ഇവർ.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതിയാണ്. ഈ പദ്ധതി പ്രകാരം ദരിദ്രരും സാമ്പത്തികമായി ദുർബലരുമായ, ഭൂമി കൈവശമുള്ള കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപ മൂന്ന് തുല്യ ഗഡുക്കളായി ധനസഹായം നൽകുന്നു. പിഎം കിസാൻ യോജനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച്, സഹായത്തിന് അർഹതയുള്ള കർഷക കുടുംബങ്ങളെ സംസ്ഥാന സർക്കാരുകൾ തിരഞ്ഞെടുക്കുന്നു.
ഇതിനുശേഷം, ഗുണഭോക്തൃ കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സഹായ തുക നേരിട്ട് അയയ്ക്കുന്നു. ഈ പദ്ധതിയുടെ ഗുണഭോക്താക്കളുടെ അന്വേഷണത്തിൽ ബിഹാറിലെ 81,000 അർഹതയില്ലാത്ത കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണം പോയതായി വെളിപ്പെട്ടിട്ടുണ്ട്. ഇത് പുറത്തുവന്നതോടെ ഈ കർഷകരിൽ നിന്നെല്ലാം പണം തിരികെ വാങ്ങാനുള്ള നടപടി ആരംഭിച്ചു. അന്വേഷണത്തിന് ശേഷം ബീഹാറിലെ മൊത്തം 81595 കർഷകരെ അർഹതയില്ലാത്ത ഗുണഭോക്താക്കളായി കേന്ദ്ര സർക്കാർ കണ്ടെത്തിയതായി ബീഹാർ സർക്കാർ ഡയറക്ടർ (കൃഷി) അലോക് രഞ്ജൻ ഘോഷ് പറഞ്ഞു.
81.59 കോടി രൂപ തിരിച്ചെടുക്കും
അർഹതയില്ലാത്ത കർഷകരിൽ നിന്ന് പണം പിൻവലിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ബിഹാർ സംസ്ഥാന കൃഷി വകുപ്പ് ബന്ധപ്പെട്ട എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ അർഹതയില്ലാത്ത കർഷകർക്ക് പുതിയ ഓർമപ്പെടുത്തലുകൾ അയയ്ക്കാനും ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമെ, അർഹതയില്ലാത്ത കർഷകരുടെ അക്കൗണ്ടുകളിൽ നിന്നുള്ള ഇടപാടുകൾ തടയാനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ ചെറുകിട നാമമാത്ര കർഷകർക്ക് മിനിമം വരുമാനം ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്. എന്നാൽ പദ്ധതി പ്രകാരം അർഹതയില്ലാത്ത ആയിരക്കണക്കിന് കർഷകർക്ക് തുക ലഭിച്ചിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ കരുതുന്നത്. അർഹതയില്ലാത്ത കർഷകരിൽ നിന്ന് ഇതുവരെ 10.31 കോടി രൂപ പിൻവലിച്ചു. ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ആദായനികുതി അടയ്ക്കുന്നത് മൂലമോ മറ്റ് കാരണങ്ങളാലോ സർക്കാർ അയോഗ്യരാണെന്ന് കണ്ടെത്തിയാൽ, ഇതുവരെ ലഭിച്ച തുക സർക്കാരിന് തിരികെ നൽകേണ്ടിവരും.
ഇവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല
പദ്ധതിയുടെ ആനുകൂല്യം നല്‍കുന്നതിനുള്ള യോഗ്യതയും അയോഗ്യതയും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. അര്‍ഹതയില്ലാത്തവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം നല്‍കില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഈ നിയമങ്ങളെല്ലാം സംസ്ഥാനത്തിനും കേന്ദ്ര ഭരണ പ്രദേശത്തിനും ബാധകമായിരിക്കും. നിയമമനുസരിച്ച്, കര്‍ഷകന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, നികുതിദായകന്‍, പെന്‍ഷന്‍ ഹോള്‍ഡര്‍ ആണെങ്കില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് യോഗ്യത പരിശോധിക്കാവുന്നതാണ്.
അർഹതയില്ലാത്തവർ
* ഉയർന്ന സാമ്പത്തിക നിലയിലുള്ള ഗുണഭോക്താക്കൾ. സ്ഥാപന ഭൂമി ഉടമകൾ.
* ഭരണഘടനാ പദവി വഹിക്കുന്നതോ, മുൻകാലങ്ങളിൽ വഹിച്ചിട്ടുള്ളതോ ആയ കുടുംബങ്ങൾ.
* മന്ത്രിമാർ, ലോക്സഭ/ രാജ്യസഭ/ സംസ്ഥാന നിയമസഭകൾ/ സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലുകളിലെ അംഗങ്ങൾ, മുൻസിപ്പൽ കോർപ്പറേഷനുകളുടെ മേയർമാർ, ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷന്മാർ. മുൻകാലങ്ങളിൽ ഈ പദവികൾ വഹിച്ചിരുന്നവർക്കും യോഗ്യതയില്ല.
* കേന്ദ്ര, സംസ്ഥാന സർക്കാർ മന്ത്രാലയങ്ങൾ, ഓഫീസുകൾ, ഡിപ്പാർട്ട്മെന്റുകൾ, അതിന്റെ ഫീൽഡ് യൂണിറ്റുകൾ, കേന്ദ്ര, സംസ്ഥാന പിഎസ്ഇകൾ, സർക്കാരിന് കീഴിലുള്ള അറ്റാച്ച്ഡ് ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കൂടാതെ തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർ (മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്/ ക്ലാസ് IV/ ഗ്രൂപ്പ് ഡി ജീവനക്കാർ ഒഴികെ).
* ഈ വിഭാഗത്തിൽ പെടുന്ന, പ്രതിമാസ പെൻഷൻ 10,000 രൂപയോ അതിൽ കൂടുതലോ ഉള്ള എല്ലാ സൂപ്പർഅന്യുയേറ്റഡ്/ റിട്ടയർഡ് പെൻഷൻകാർ. (മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്/ ക്ലാസ് IV/ഗ്രൂപ്പ് ഡി ജീവനക്കാർ ഒഴികെ)
* ആദായനികുതി അടച്ചവർ.
* പ്രൊഫഷണൽ ബോഡികളിൽ രജിസ്റ്റർ ചെയ്യുകയും പ്രാക്ടീസുകൾ ഏറ്റെടുത്ത് തൊഴിൽ നിർവഹിക്കുകയും ചെയ്യുന്ന ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ആർക്കിടെക്റ്റുകൾ പോലുള്ളവർ.
സഹായം നേടാം
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ലഭിക്കുന്നതില്‍ കര്‍ഷകര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ ഇമെയില്‍ വഴിയോ സഹായം ലഭിക്കും. കര്‍ഷകര്‍ക്ക് pmkisan-ict(at)gov(dot)in എന്ന ഇമെയില്‍ ഐഡിയില്‍ ബന്ധപ്പെടാം. കൂടാതെ പിഎം കിസാന്‍ യോജന- 155261 അല്ലെങ്കില്‍ 1800115526 (ടോള്‍ ഫ്രീ) അല്ലെങ്കില്‍ 011-23381092 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും ബന്ധപ്പെടാം.
Keywords: News, National, New Delhi, PM-Kisan, Govt scheme, Farmers, Agriculture Department, Over 81,000 farmers deemed ineligible for PM-Kisan scheme.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.