സായ്ബാബ ക്ഷേത്രത്തില്‍ നല്‍കിയത് ഗുണമേന്മയില്ലാത്ത ലഡു

 


 സായ്ബാബ ക്ഷേത്രത്തില്‍ നല്‍കിയത്  ഗുണമേന്മയില്ലാത്ത ലഡു
ഷിര്‍ദി: മഹരാഷ്ട്രയിലെ സായ് ബാബ ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കിയിരുന്ന ലഡു ഗുണമേന്‍മയില്ലാത്തതാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) സംഘം നടത്തിയ പരിശോധനയിലാണു ലഡു കഴിക്കാന്‍ യോഗ്യമല്ലെന്ന് കണ്ടെത്തിയത്. സംഘം കണ്ടെത്തിയ ആറായിരം കിലോ ലഡു കഴിച്ചുമൂടി.

ക്ഷേത്രത്തില്‍ നിന്ന് പ്രസാദമായി ലഭിക്കുന്ന ലഡുവിനു ദുര്‍ഗന്ധവും കയ്പ് രസവുമാണെന്നു തീര്‍ഥാടകര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പ്രസാദം ഉണ്ടാക്കുന്നതു സംബന്ധിച്ച് അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും ലഡു ഗുണമേന്മയുളളതാണെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ വാദം.

പരിശോധനയില്‍ ഗുണമേന്മയില്ലാത്ത 6,796 കിലോ  ലഡുവാണു കണ്ടെത്തിയത്. ഇതിന്  8.15 ലക്ഷം രൂപ വിലവരും. പരിശോധക സംഘം, പ്രസാദത്തില്‍ ചേര്‍ക്കുന്ന നെയ്യിന്റെ ഗുണമേന്മ പരിശോധിക്കാന്‍ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.

SUMMARY: Over 6,000 kg of 'laddoos' (sweets) at the Sai Baba temple that had rotted were disposed of by the Food and Drug Administration (FDA) team here, official sources said today.

key words:  laddoos, sweets,  Sai Baba temple ,  Food and Drug Administration, devotees , prasad laddoos,  ghee , samples of ghee
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia