Gave up citizenship | വിദേശത്ത് സ്ഥിരതാമസമാക്കാൻ കഴിഞ്ഞ 3 വർഷത്തിനിടെ 3.9 ലക്ഷത്തിലധികം ഇൻഡ്യക്കാർ പൗരത്വം ഉപേക്ഷിച്ചതായി സർകാർ കണക്കുകൾ; സ്ഥിരതാമസമാക്കിയയത് ഈ രാജ്യങ്ങളിൽ

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3.9 ലക്ഷത്തിലധികം ഇൻഡ്യക്കാർ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി സർകാർ പാർലമെന്റിൽ അറിയിച്ചു. ഇൻഡ്യക്കാർ സ്ഥിരതാമസമാക്കിയ 103 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പേരെത്തിയത് അമേരികയിലാണ്.
   
Gave up citizenship | വിദേശത്ത് സ്ഥിരതാമസമാക്കാൻ കഴിഞ്ഞ 3 വർഷത്തിനിടെ 3.9 ലക്ഷത്തിലധികം ഇൻഡ്യക്കാർ പൗരത്വം ഉപേക്ഷിച്ചതായി സർകാർ കണക്കുകൾ; സ്ഥിരതാമസമാക്കിയയത് ഈ രാജ്യങ്ങളിൽ

2021ൽ മാത്രം 1.63 ലക്ഷത്തിലധികം പേർ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച മേശപ്പുറത്ത് വച്ച രേഖകൾ വ്യക്തമാക്കുന്നു. ഇവരിൽ 78,000-ത്തിലധികം പേർ യുഎസ് പൗരത്വം സ്വീകരിച്ചു. 2019 ൽ 1.44 ലക്ഷം പേർ പൗരത്വം ഉപേക്ഷിച്ചപ്പോൾ, 2020 ൽ ഇത് 85,256 ആയി കുറഞ്ഞു. എന്നാൽ പിന്നീട് വീണ്ടും ഉയർന്നു.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇൻഡ്യൻ പൗരന്മാർ അവരുടെ വ്യക്തിപരമായ കാരണങ്ങളാലാണ് പൗരത്വം ഉപേക്ഷിച്ചതെന്ന് ബിഎസ്പി എംപി ഹാസി ഫസലുർ റഹ്‌മാന്റെ ചോദ്യത്തിന് മറുപടിയായി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാർലമെന്റിൽ പറഞ്ഞു.

ഡാറ്റ അനുസരിച്ച്, സിംഗപൂർ (7,046), സ്വീഡൻ (3,754) തുടങ്ങിയ രാജ്യങ്ങൾ തെരഞ്ഞെടുത്തതിന് പുറമേ, ബഹ്‌റൈൻ (170), അംഗോള (രണ്ട്), ഇറാൻ (21), ഇറാഖ് (ഒന്ന്) എന്നീ രാജ്യങ്ങൾക്കുവേണ്ടിയും പലരും തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചു. 2021-ൽ ഒരാൾ ബുർകിന ഫാസോയുടെ പൗരത്വം സ്വീകരിച്ചു.

Keywords: Over 3.9 lakh Indians gave up citizenship in past 3 yrs to settle abroad: govt data, National, Newdelhi, News, Top-Headlines, Government, Minister, Indians, Parliament, Citizenship, Abroad.

< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia