Probe | ബലാത്സംഗ കേസില്‍ പരോളിലിറങ്ങിയ ഗുര്‍മീത് റാം റഹീം സംഘടിപ്പിച്ച പരിപാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അന്വേഷണം
Nov 21, 2022, 09:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ബലാത്സംഗ, കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ പരോളിലിറങ്ങിയ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ സത്‌സംഗ് പരിപാടിയില്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തതില്‍ അന്വേഷണം. പരിപാടിയില്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി പങ്കെടുക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഈ മാസം 17 ന് ഉത്തര്‍പ്രദേശിലെ ശാജഹാന്‍പൂര്‍ ജില്ലയിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ 300 സ്‌കൂള്‍ കുട്ടികള്‍ യൂനിഫോം ധരിച്ചാണ് പങ്കെടുത്തത്. വിദ്യാര്‍ഥികളെ അയച്ച സ്‌കൂളിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രാഥമിക ശിക്ഷാ അധികാരി സുരേന്ദ്ര സിങ് ഉത്തരവിടുകയും ചെയ്തു. സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ പൊലീസ് സ്ഥലത്തെത്തുകയും സംഘാടകരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ നിന്ന് ഗുര്‍മീത് സംഘടിപ്പിച്ച വെര്‍ച്വല്‍ 'സത്സംഗ്' പരിപാടിയില്‍ ഹരിയാനയിലെ കര്‍ണാല്‍ മേയറും ഭരണകക്ഷിയായ ബിജെപിയുടെ നിരവധി നേതാക്കളും ഉള്‍പെടെ നിരവധി രാഷ്ട്രീയക്കാര്‍ പങ്കെടുത്തിരുന്നുവെന്നാണ് വിവരം.
ഹരിയാനയിലെ സുനാരിയ ജയിലിലെ 20 വര്‍ഷത്തെ തടവ് ശിക്ഷയ്ക്കിടയിലാണ് ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങ് 40 ദിവസത്തെ പരോളില്‍ പുറത്തിറങ്ങിയത്. ദേരയുടെ ആസ്ഥാനമായ സിര്‍സയിലെ ആശ്രമത്തില്‍ വച്ച് അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ഗുര്‍മീത് സിങ് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.
റാം റഹീമിനെ പരോളില്‍ വിട്ടയച്ചതിനെ പ്രതിപക്ഷ ശക്തമായി വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഗുര്‍മീത് റാം റഹീമിന് പരോള്‍ നല്‍കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത്തവണ ഹരിയാന, പഞ്ചായത് തെരഞ്ഞെടുപ്പിലേക്കും ആദംപൂര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലേക്കും നീങ്ങുകയാണ്. ഇതിനിടെയാണ് ഗുര്‍മീതിന് പരോള്‍ അനുവദിച്ചത്.
ഫെബ്രുവരി 20ന് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് 21 ദിവസം ബാക്കിനില്‍ക്കെ ഗുര്‍മീത് റാം റഹീം മൂന്നാഴ്ചത്തെ അവധിയില്‍ ജയില്‍ മോചിതനായിരുന്നു. 46 പൗരസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂണിലും ഗുര്‍മീതിനെ ഒരു മാസത്തെ പരോളില്‍ വിട്ടയച്ചിരുന്നു.
Keywords: News,National,India,New Delhi,Case,Complaint,Probe,Police,school,Students, Over 300 School Students Attend Ram Rahim's 'Satsang' In UP, Probe Ordered
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.