കേന്ദ്ര സർകാർ ഇതുവരെ സൗജന്യമായി നൽകിയത് 17.15 കോടിയിലധികം വാക്സീൻ ഡോസുകൾ
May 6, 2021, 16:32 IST
ന്യൂഡൽഹി: (www.kvartha.com 06.05.2021) കേന്ദ്ര സർകാർ ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകിയത് 17.15 കോടിയിലധികം വാക്സീൻ ഡോസുകൾ (17,15,42,410). വ്യാഴാഴ്ച രാവിലെ എട്ടു മണിവരെ ലഭ്യമായ വിവരം അനുസരിച്ചാണിതെന്ന് പിഐബി വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഇതിൽ പാഴാക്കിയ ഡോസുകൾ ഉൾപെടെയുള്ള മൊത്തം ഉപഭോഗം 16,26,10,905 ഡോസാണ്. 89 ലക്ഷത്തിലധികം കോവിഡ് വാക്സീൻ ഡോസ് (89,31,505) സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇപ്പോഴും ലഭ്യമാണ്.
സായുധ സേനാംഗങ്ങൾക്ക് നൽകിയ വാക്സീൻ ഇതിൽ ഉൾപെടുത്താത്തതിനാലാണ് നെഗറ്റീവ് ബാലൻസ് ഉള്ള സംസ്ഥാനങ്ങൾ വിതരണം ചെയ്ത വാക്സീനേക്കാൾ കൂടുതൽ ഉപഭോഗം കാണിക്കുന്നത്.
28 ലക്ഷത്തിലധികം (28,90,360) ഡോസുകൾ മൂന്നു ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ലഭിക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
Keywords: News, Vaccine, Corona, COVID-19, India, National, New Delhi, Central Government, Over 17.15 crore Covid-19 vaccine doses given to states, UTs for free: Govt.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.